26 April Friday

ദേശാഭിമാനി എൺപതാം വാർഷികം : 
കൊച്ചിയിലെ ആഘോഷം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022



കൊച്ചി
നിഷേധിക്കപ്പെട്ട നീതിക്കും മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനുമായി പോരാടുന്ന, കാലത്തിന്റെ നേർസാക്ഷ്യം ദേശാഭിമാനിയുടെ 80–-ാംവാർഷികം ജില്ലയിൽ വെള്ളിയാഴ്‌ച ആഘോഷിക്കും.  ഗ്രീൻ കൊച്ചി–-പരിസ്ഥിതി സെമിനാർ, സാംസ്‌കാരികസദസ്സ്‌, എം ജി ശ്രീകുമാറിന്റെ സംഗീതനിശ എന്നിവയാണ്‌ പ്രധാന പരിപാടികൾ.

ബോൾഗാട്ടി പാലസിൽ രാവിലെ 10ന്  ‘ഗ്രീൻ കൊച്ചി’– -കൊച്ചിയുടെ പാരിസ്ഥിതിക വെല്ലുവിളികളും പരിഹാരങ്ങളും എന്ന സെമിനാറോടെ ആഘോഷങ്ങൾക്ക്‌ തുടക്കമാകും. തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സി എൻ മോഹനൻ അധ്യക്ഷനാകും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ആമുഖപ്രഭാഷണം നടത്തും. മേയർ എം അനിൽകുമാർ വിഷയം അവതരിപ്പിക്കും. സന്തോഷ് ജോർജ് കുളങ്ങര, എംഎൽഎമാരായ ടി ജെ വിനോദ്, കെ ജെ മാക്സി, കെ എൻ ഉണ്ണിക്കൃഷ്ണൻ, വിവിധ രംഗങ്ങളിലെ വിദഗ്‌ധരായ ഡോ. കെ എസ് പുരുഷൻ, കെ രൂപേഷ് കുമാർ,  ബി ആർ അജിത്, ജി ഗോപകുമാർ എന്നിവരും പങ്കെടുക്കും. സെമിനാർ രജിസ്‌ട്രേഷൻ രാവിലെ ഒമ്പതിന്‌ ആരംഭിക്കും.

‘ആധുനികകേരളവും അന്ധവിശ്വാസത്തിന്റെ പിൻവിളികളും’ വിഷയത്തിൽ ദർബാർ ഹാൾ ഗ്രൗണ്ടിൽ വെെകിട്ട്‌ അഞ്ചിന് സാംസ്കാരികസദസ്സ്‌ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനാകും. ഡോ. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം സിജു വിൽസൺ മുഖ്യാതിഥിയാകും. ബാലചന്ദ്രൻ ചുള്ളിക്കാട്, എം സ്വരാജ്, സി എം ദിനേശ്‌മണി, എസ്‌ ശർമ, ഗോപി കോട്ടമുറിക്കൽ, കെ ചന്ദ്രൻപിള്ള, എസ്‌ സതീഷ്‌, ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ എന്നിവർ സംസാരിക്കും.
പ്രൊഫ. എം കെ സാനു, ദേശാഭിമാനി മുൻ ജനറൽ എഡിറ്റർ കെ മോഹനൻ എന്നിവരെ ആദരിക്കും. തുടർന്ന് എം ജി ശ്രീകുമാർ നയിക്കുന്ന ഗാനമേള.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top