25 April Thursday

വിജയംകുറിക്കാൻ യുവമുന്നേറ്റം ; യൂത്ത് പാർലമെന്റ്‌ ആവേശകരമായി

എ എസ് ജിബിനUpdated: Saturday May 21, 2022


കൊച്ചി
‘തൃക്കാക്കരയിലെ യൂത്ത് വികസനത്തിനൊപ്പം’ മുദ്രവാക്യമുയർത്തി ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് പാർലമെന്റ്‌ ആവേശകരമായി. തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ വിജയം ഉറപ്പിച്ചാണ് യുവജനങ്ങൾ യൂത്ത് പാർലമെന്റിൽ പങ്കെടുക്കാൻ എൻജിഒ ക്വാട്ടേഴ്സ് ജങ്ഷനിലേക്ക്‌ എത്തിയത്. ഡോ. ജോ ജോസഫിന്റെ ചിത്രം പതിപ്പിച്ച ചുവന്ന ഹൈഡ്രജൻ ബലൂണുകളുമായി, മുദ്രവാക്യങ്ങൾ വിളിച്ച് മഴയെ വകവയ്ക്കാതെയായിരുന്നു  പ്രകടനം.

ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നടന്ന ആവേശകരമായ പ്രകടനത്തിൽ ആയിരക്കണക്കിന് യുവജനങ്ങൾ അണിനിരന്നു. തുടർന്ന് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാ​ഗമായി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസിന്റെയും കെ രാജന്റെയും നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു.

യൂത്ത് പാർലമെന്റ്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീഷ് അധ്യക്ഷനായി. മന്ത്രി കെ രാജൻ, എ റഹീം എംപി, മുഹമ്മദ് ഫൈസൽ എംപി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ്‌  വി വസീഫ്,  യുവജനക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ എസ് സതീശ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി എൻ അരുൺ,  സി കെ വിനീത്, നടൻ മണികണ്ഠൻ ആചാരി, സംവിധായകൻ അനുരാജ് മനോഹർ, സി കെ ആശ എംഎൽഎ,  റോണി മാത്യു, സന്തോഷ് കാല, സി ആർ സജിത്, പി കെ രാജേഷ്, ടി ടി ജിസ്‌മോൻ, അഫ്സൽ കുഞ്ഞുമോൻ, എസ് ആർ അരുൺബാബു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top