27 April Saturday

കേരളത്തിന്റെ സ്‌നേഹം 
ഏറ്റുവാങ്ങി രാഷ്ട്രപതി മടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

പ്രഥമ കേരള സന്ദർശനം പൂർത്തിയാക്കിയ 
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ മന്ത്രി പി രാജീവ് യാത്രയയക്കുന്നു


കൊച്ചി
കേരളത്തിന്റെ സ്‌നേഹാദരങ്ങളേറ്റുവാങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിക്ക്‌ മടങ്ങി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യവസായമന്ത്രി പി രാജീവ്, സർജന്റ് റിയർ അഡ്മിറൽ ദിനേശ് ശർമ, കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ കെ സേതുരാമൻ, കലക്ടർ എൻ എസ് കെ ഉമേഷ്, റൂറൽ എസ്‌പി വിവേക് കുമാർ എന്നിവർ ചേർന്ന് യാത്രയാക്കി. ലക്ഷദ്വീപിൽനിന്ന് ചൊവ്വ പകൽ 12.30നാണ്‌ രാഷ്ട്രപതിയെത്തിയത്‌. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലായിരുന്നു മടക്കം.  

പതിനാറിനാണ് രാഷ്ട്രപതി കേരളത്തിൽ എത്തിയത്. തുടർന്ന് കൊച്ചി, തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. തിരുവനന്തപുരത്ത്‌ സംസ്ഥാന സർക്കാർ നൽകിയ സ്വീകരണത്തിൽ വിവിധരംഗങ്ങളിൽ  കേരളം കൈവരിച്ച നേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. ആദ്യ കേരള സന്ദർശനമായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റേത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top