01 July Friday

ആവേശം പെയ്‌തു ഇടമുറിയാതെ...

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

നൂറിലേക്ക്... തൃക്കാക്കര എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫ് കമ്പിവേലിക്കകത്തെ സ്വീകരണകേന്ദ്രത്തിൽ കുട്ടികളോടൊപ്പം


തൃക്കാക്കര
മേടം കഴിഞ്ഞും വാടാതെ നിന്ന കൊന്നപ്പൂക്കളുമായി പാതയോരങ്ങൾ, മഴത്തുള്ളി തിളങ്ങിനിൽക്കുന്ന പനീർപ്പൂവുകൾ നൽകി കുരുന്നുകൾ, നിറപുഞ്ചിരി വിടർത്തി ഡോ. ജോ ജോസഫ്‌. ഇടമുറിയാതെ പെയ്‌ത മഴയിലും സ്‌നേഹവും സ്വീകരണങ്ങളും ഏറ്റുവാങ്ങി എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോയുടെ പര്യടനം.  

പൂക്കൾക്കൊപ്പം പഴങ്ങളും മധുരവും സമ്മാനിച്ചാണ്‌ നാട്‌ ഡോ. ജോയെ എതിരേറ്റത്‌.  തൃക്കാക്കര വെസ്‌റ്റ്‌ ലോക്കലിലെ ഈസ്‌റ്റ്‌ പുളിക്കില്ലം റോഡിൽ ആരംഭിച്ച പര്യടനം കുരീക്കാട്‌ പറമ്പും കമ്പിവേലിക്കകവും കടന്ന്‌ ഇടപ്പള്ളിയിൽ സമാപിക്കുമ്പോൾ കണ്ടത്‌, മണ്ഡലത്തിൽ ഡോ. ജോ ജോസഫ്‌ കുറിച്ച മുന്നേറ്റത്തിന്റെ ആരവം. ഡോക്ടറുടെ സ്വന്തം ബൂത്തായ വാഴക്കാല കമ്പിവേലിക്കകത്ത്‌, തൃക്കാക്കരയിൽ എൽഡിഎഫ്‌  സെഞ്ചുറി തികയ്‌ക്കുമെന്ന സൂചന നൽകുന്ന ഇൻസ്‌റ്റലേഷനുമായാണ്‌ കുട്ടികൾ വരവേറ്റത്‌.  
ചെമ്പുമുക്ക്‌,  കടമക്കരിവഴി മൂലേപ്പാട്ട്‌ എത്തുമ്പോൾ ആളും ആരവവും പെരുകി. ആർത്തലച്ച്‌ പെയ്യുന്ന മഴമുഴക്കങ്ങൾക്കുമീതെ കുട്ടികളുടെ നാസിക് ഡോളിന്റെ താളംമുറുകി. സ്ഥാനാർഥിയുടെ ചിത്രം പതിച്ച ടി ഷർട്ടുകൾ ധരിച്ച്‌ ഇരുചക്രവാഹനങ്ങളിൽ യുവനിര. ഡോ. ജോ വാഹനത്തിൽനിന്ന്‌ ഇറങ്ങി. അതുവരെ പൂമുഖപ്പടിയിലും മട്ടുപ്പാവിലുമൊക്കെ നോക്കിനിന്നവർ മഴയിലേക്കിറങ്ങി അരികിലേക്ക്‌. കരിക്കും പഴങ്ങളുമായി സ്വീകരണം. 


 

വാഹനപര്യടനം ചെമ്പുമുക്ക് ജങ്ഷനിൽ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കെ എക്‌സ്‌ സൈമൺ അധ്യക്ഷനായി. നേതാക്കളായ എം സ്വരാജ്,  ഗോപി കോട്ടമുറിക്കൽ,  കമല സദാനന്ദൻ, കെ വി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ടി പി അബ്ദുൾ അസീസ്, പി ജെ കുഞ്ഞുമോൻ, സാബു നിരപ്പുകാട്ടിൽ, പ്രിൻസി കുര്യാക്കോസ്, എസ്‌ കെ സജീഷ്‌, എ എ അൻഷാദ്, സോഫിയ മഹർ, പി ജിജി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

വാഹനപര്യടനം ചെമ്പുമുക്ക് ജങ്ഷനിൽ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കെ എക്‌സ്‌ സൈമൺ അധ്യക്ഷനായി. നേതാക്കളായ എം സ്വരാജ്, ഗോപി കോട്ടമുറിക്കൽ, കമല സദാനന്ദൻ, കെ വി രവീന്ദ്രൻ, എ ജി ഉദയകുമാർ എന്നിവർ പങ്കെടുത്തു. വാഴക്കാല ബിസ്മി നഗറില്‍ പിഡിപി ജില്ലാ പ്രസിഡന്റ് അഷ്റഫ് വാഴക്കാല സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. മേയർ എം അനിൽകുമാർ, നേതാക്കളായ കെ ചന്ദ്രൻപിള്ള, എം ബി സ്യമന്തഭദ്രൻ, സി ആർ വത്സൻ, ‌പി എസ്‌ ഷൈല, ലിന്റോ ജോസഫ്‌ എംഎൽഎ, ടി പി അബ്ദുൾ അസീസ്, കെ പി ഷാജി, പി ജെ കുഞ്ഞുമോൻ, സാബു നിരപ്പുകാട്ടിൽ, ഡോ. പ്രിൻസി കുര്യാക്കോസ്, എസ്‌ കെ സജീഷ്‌, എ എ അൻഷാദ്, സോഫിയ മെഹർ, പി ജിജി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. 

ഡോ. ജോ ജോസഫ്‌ ഇന്ന്‌ സെൻട്രലിലും പാലാരിവട്ടത്തും
എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ മൂന്നാംദിവസത്തെ വാഹന പര്യടനം ബുധൻ രാവിലെ തൃക്കാക്കര സെൻട്രലിൽനിന്ന്‌ ആരംഭിക്കും. രാവിലെ 7.30ന്‌ ജഡ്‌ജിമുക്കിൽ ജോബ്‌ മൈക്കിൾ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. 7.40ന്‌- കുടിലിമുക്ക്‌, എട്ടിന്‌ എംഇസി എസ്‌എൻ ജങ്ഷൻ, 8.15ന്‌ പടന്നാട്ടുപറമ്പ്‌, 8.30ന്‌ തോപ്പിൽ സ്‌കൂൾ ജങ്ഷൻ, 8.45ന്‌ ദേശീയകവല റേഷൻകട, ഒമ്പതിന്‌ ചാലിപറമ്പ്‌,  9.15ന്‌ രാജീവ്‌ നഗർ, 9.30ന്‌ എൻജിഒ ക്വാർട്ടേഴ്‌സ്‌, 9.45ന്‌- ഉള്ളംപിള്ളിമൂല, 10ന്‌ മൈത്രീപുരം, 10.15ന്‌ കുന്നേപറമ്പ്‌, 10.30ന്‌ കെന്നഡിമുക്ക്‌, 10.45ന്‌ തുരുത്തേപറമ്പ്‌, 11ന്‌ ബിഎം നഗർ, 11.15ന്‌ മരോട്ടിച്ചുവട്‌, 11.30ന്‌ സഹകരണ റോഡ്‌, 11.45ന്‌ മില്ലുപടി റോഡ്‌.
പകൽ 3.30ന്‌ ദേശാഭിമാനി, വൈകിട്ട്‌ നാലിന്‌ കറുകപ്പിള്ളി, 4.30ന്‌ വസന്തനഗർ, 4.35ന്‌ സിസ്‌റ്റർ ഗോഡൗൺ, 4.45ന്‌ അരിയാറ്റി മുക്ക്‌, അഞ്ചിന്‌ സംസ്‌കാര ജങ്ഷൻ, 5.30ന്‌ പാലാരിവട്ടം ജങ്ഷൻ, 5.45ന്‌ കരിമാലി പറമ്പ്‌, ആറിന്‌ സെന്റ്‌ വിൻസെന്റ്‌ ഡി പോൾ ജങ്ഷൻ, 6.15ന്‌ മണിവേലിപ്പറമ്പ്‌, 6.30ന്‌ പള്ളിശേരി ജങ്ഷൻ, 6.45ന്‌ അപ്പോളോ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം രാത്രി ഏഴിന്‌ കിസാൻകവലയിൽ സമാപിക്കും.

കമ്പിവേലിക്കകത്ത് നല്‍കിയ സ്വീകരണത്തില്‍ എൽഡിഎഫ് സ്ഥാർഥി ഡോ. ജോ ജോസഫിന് പഴക്കുല സമ്മാനിക്കുന്നു       ഫോട്ടോ: സുമേഷ് കോടിയത്ത്

കമ്പിവേലിക്കകത്ത് നല്‍കിയ സ്വീകരണത്തില്‍ എൽഡിഎഫ് സ്ഥാർഥി ഡോ. ജോ ജോസഫിന് പഴക്കുല സമ്മാനിക്കുന്നു ഫോട്ടോ: സുമേഷ് കോടിയത്ത്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top