19 April Friday
ഒഴുക്കിൽ പെട്ട വൃദ്ധയെ രക്ഷിച്ചു

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിക്ക് അഭിനന്ദന പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

 തിരുവല്ല

തിരുവല്ലയിലെ തിരുമൂലപുരത്ത് മണിമലയാറ്റിൽ കുത്തൊഴുക്കിൽപ്പെട്ട വൃദ്ധയെ ജീവൻ പണയം വെച്ച് രക്ഷപെടുത്തിയ സിപിഐ എം പ്ലാംമ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി റെജിക്ക് അഭിനന്ദന പ്രവാഹം. നവ മാധ്യമങ്ങളിലൂടെ ആശംസകൾ നേർന്ന് നിരവധി പേരാണ് പോസ്റ്റിട്ടിരിക്കുന്നത്. സിപിഐ എം തിരുവല്ല ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റി അനുമോദിച്ചു. സെക്രട്ടറി ടി ബി ശശി മൊമെന്റൊ നൽകി ആദരിച്ചു. ഏരിയാ കമ്മിറ്റി അംഗം സി എൻ രാജേഷ് പൊന്നാട അണിയിച്ചു. സി പി ശോഭ, സതീശ് വിജയൻ,എം സി അനീഷ് കുമാർ, അരുൺകുമാർ എന്നിവർ സംസാരിച്ചു.
ഡിവൈഎഫ്ഐ തിരുവല്ല ടൗൺ സൗത്ത് മേഖലാ കമ്മറ്റി അനുമോദിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ.ആർ സനൽകുമാർ ഡിവൈഎഫ്ഐയുടെ മൊമെന്റൊ നൽകി. ജില്ലാ വൈസ് പ്രസിഡന്റ്‌ എം സി അനീഷ് കുമാർ, മേഖലാ പ്രസിഡന്റ്‌ ഷിനിൽ ഏബ്രഹാം, സെക്രട്ടറി ലിപിൻ ലാസർ എന്നിവർ സംസാരിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top