26 April Friday

കോവിഡ് നേരിയ വര്‍ധന: പൊതു ഇടങ്ങളിൽ മാസ്ക് നിര്‍ബന്ധം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

 

പത്തനംതിട്ട
ജില്ലയിൽ കോവിഡ് കേസുകളിൽ നേരിയവർധന  കാണുന്നതിനാൽ എല്ലാവരും  മുൻകരുതൽ പാലിക്കണമെന്ന് ജില്ലാ  മെഡിക്കൽഓഫീസർ (ആരോഗ്യം)ഡോ.എൽ അനിതകുമാരി അറിയിച്ചു. 
കോവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്.  സ്വയം പ്രതിരോധം ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളിൽ മാസ്‌ക് കൃത്യമായി ധരിക്കണം.
 പ്രായമായവർ , ജീവിത ശൈലീരോഗങ്ങളുള്ളവർ , ഗർഭിണികൾ, കിടപ്പു രോഗികൾ, കുട്ടികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാർക്ക് രോഗം വന്നാൽ അപകട സാധ്യത കൂടുതലാണ്.       ആശുപത്രികളിൽ എത്തുന്നവരും ആരോഗ്യ പ്രവർത്തകരും നിർബന്ധമായും മാസ്‌ക് ധരിക്കണം. പനി, ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ മതിയായി വിശ്രമിക്കുകയും രോഗലക്ഷണം  കുറയുന്നില്ലെങ്കിൽ ചികിത്സ തേടുകയും വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top