25 April Thursday

ആവണിപ്പാറ കോളനിയില്‍ പെന്‍ഷന്‍ എത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

 കോന്നി 

സംസ്ഥാന സർക്കാരിന്റെ സാമൂഹ്യക്ഷേമ പെൻഷൻ അരുവാപ്പുലം ആവണിപ്പാറ ഗിരിജൻ കോളനിയിൽ വീടുകളിൽ വിതരണം ചെയ്തു. അരുവാപ്പുലം പഞ്ചായത്തംഗവും അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണബാങ്ക് പ്രസിഡന്റുമായ കോന്നിയൂർ വിജയകുമാർ കോളനിയിലെ ജാനകിയമ്മക്ക്‌ വീട്ടിലെത്തി വിതരണം ചെയ്തു. 2400 രൂപയാണ് പെൻഷൻ തുക. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, പഞ്ചായത്തംഗം പി സിന്ധു എന്നിവർ ഒപ്പമുണ്ടായിരുന്നു. കോളനിയിൽ അഞ്ചുപേർക്കാണ് പെൻഷൻ വിതരണം ചെയ്തത്. സഹകരണസംഘങ്ങൾ മുഖേനയുള്ള സാമൂഹ്യക്ഷേമ പെൻഷൻ വിതരണം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്‌ നടക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top