08 May Wednesday
ഡിവൈഎഫ്‌ഐ ഗാന്ധിസ്‌മൃതി

രാജ്യത്തെ കൊല്ലുന്നവർക്കെതിരെ പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

കൊന്നതാണ്... ഗാന്ധി സ്‌മൃതിയോടനുബന്ധിച്ച് ഡിവൈഎഫ്ഐ കൊടുമൺ ബ്ലോക്ക് കമ്മിറ്റി ഏഴംകുളത്ത് ജില്ലാ സെക്രട്ടറി ബി നിസാമിന്റെ നേതൃത്വത്തിൽ 
ദേശാഭിമാനി പത്രവുമായി നടത്തിയ പ്രകടനം

 പത്തനംതിട്ട

"രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്, പ്രതിരോധമുയർത്തുക' എന്ന മുദ്രാവാക്യവുമായി  ഡിവൈഎഫ്ഐ ജില്ലയിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും ഗാന്ധിസ്‌മൃതി നടത്തി. കൊടുമൺ ബ്ലോക്ക് കമ്മിറ്റിയുടെ ഗാന്ധിസ്‌മൃതി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജെ രാജ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ സോബി ബാലൻ, ഹരീഷ് മുകുന്ദ്‌, എസ് ഷെെജു  എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങൾ എസ്‌ സൂരജ്, അൻസിൽ അഹമ്മദ്, മോനിഷ, അജ്മൽ എന്നിവർ പങ്കെടുത്തു.
കോന്നി ബ്ലോക്ക് കമ്മിറ്റിയിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ  സി സുമേഷ്, എം അഖിൽ, വി ശിവകുമാർ എന്നിവർ പങ്കെടുത്തു.
അടൂർ ബ്ലോക്ക് കമ്മിറ്റിയിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങൾ മുഹമ്മദ് അനസ്, വിഷ്ണു ഗോപാൽ, വി വിനേഷ്, എസ്‌ അഖിൽ എന്നിവർ പങ്കെടുത്തു.
തിരുവല്ല ബ്ലോക്ക് കമ്മിറ്റിയിൽ ഡിവൈഎഫ്ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സോനു സോമൻ പങ്കെടുത്തു.
കോഴഞ്ചേരി ബ്ലോക്ക്‌ കമ്മിറ്റിയിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ സജികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റുമാർ സജിത്ത് പി ആനന്ദ്‌, നീതു അജിത്, ജില്ലാ കമ്മിറ്റി അംഗങ്ങൾ സുധീഷ് ബാബു, നൈജിൽ കെ ജോൺ എന്നിവർ പങ്കെടുത്തു.
മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം പി ബി സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങൾ ആൽഫിൻ ഡാനി, ഷിനു കുര്യൻ, വി എസ് ഈശ്വരി എന്നിവർ പങ്കെടുത്തു.
ഇരവിപേരൂർ ബ്ലോക്ക് കമ്മിറ്റിയിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങൾ എൻ എസ് രാജീവ്, ദീപ ശ്രീജിത്ത്, അനീഷ് കുന്നപ്പുഴ എന്നിവർ പങ്കെടുത്തു.
റാന്നി ബ്ലോക്ക് കമ്മിറ്റിയിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം എം വി സഞ്ജു ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജിതിൻ രാജ്, ജില്ലാ കമ്മിറ്റി അംഗം മിഥുൻ മോഹൻ എന്നിവർ പങ്കെടുത്തു.
പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ ഗാന്ധി സ്മൃതി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ സി അഭീഷ്, ജില്ലാ കമ്മിറ്റിയംഗം എച്ച് ശ്രീഹരി, സന്ദീപ് കുമാർ എന്നിവർ പങ്കെടുത്തു.
പെരുനാട് ബ്ലോക്ക് കമ്മിറ്റിയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം അമൽ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജോബി ടി ഈശോ, ജില്ലാ സെക്രട്ടറിയറ്റംഗം ജെയ്സൺ ജോസഫ്, സോജി സാമുവേൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top