19 April Friday
അബാൻ മേൽപ്പാലം

സർവീസ്‌ റോഡിന്‌ സ്ഥലമേറ്റെടുക്കൽ 
ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
പത്തനംതിട്ട
നഗരത്തിന്റെ സ്വപ്നപദ്ധതിയായ അബാൻ മേൽപ്പാല നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു. സർവീസ്‌ റോഡിന്‌ സ്ഥലം ഏറ്റെടുക്കാൻ  ചൊവ്വാഴ്‌ച മുതൽ കല്ലിട്ട്‌ തുടങ്ങും. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും. മൊത്തം 92 സ്ഥലത്താണ് പൈലിങ് നടത്തുന്നത്. അതിൽ 83 സ്ഥലങ്ങളിൽ പൂർത്തിയായി.
മൊത്തം 26 പൈൽ ക്യാപ്പുകളിൽ 16 എണ്ണം പൂർത്തിയായി. പൈൽക്യാപ്പുകളുടെയും തൂണുകളുടെയും പണി നടക്കുന്നു. 
സ്വകാര്യ ബസ് സ്‌റ്റാൻഡിന്‌ സമീപത്തെ പെട്രോൾ പമ്പിന് സമീപത്തുനിന്ന് ആരംഭിച്ച്  മൂത്തൂറ്റ് ആശുപത്രി ഭാഗം വരെ എത്തുന്നതാണ്  മേൽപ്പാലം. റിങ്‌  റോഡിന് മുകളിലൂടെയാണ് പാലം വരുന്നത്.   മേൽപ്പാലത്തിന് ആകെ നീളം 611 മീറ്ററും വീതി 12 മീറ്ററുമാണ്. സമീപ റോഡുകൾക്ക് 90 മീറ്റർ നീളവുമുണ്ടാകും. ഇരുവശങ്ങളിലുമായി  5.5 മീറ്റർ വീതിയിൽ  റോഡുകളും വിഭാവനം ചെയ്യുന്നുണ്ട്.
23 സ്പാനുകളാണ് പാലത്തിനുള്ളത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല .
ജില്ലാ ആസ്ഥാനത്തെ ആദ്യ മേൽപ്പാലം കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കലാണ് ലക്ഷ്യം.മേൽപ്പാലം പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top