18 September Thursday
ദേശാഭിമാനി 80–-ാം വാര്‍ഷികം

മാധ്യമ സെമിനാര്‍ 
16ന് അടൂരില്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

ദേശാഭിമാനി എൺപതാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരണ യോഗം 
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

അടൂർ
ദേശാഭിമാനിയുടെ എൺപതാം വാർഷികാഘോഷത്തിന്  ജില്ലയില്‍ മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 16ന് പകല്‍ മൂന്നിന് മാധ്യമ സെമിനാറും തുടര്‍ന്ന് കലാപരിപാടികളും നടക്കും. വാർഷികാഘോഷത്തിന്‌ സംഘാടക സമിതി രൂപീകരിച്ചു. അടൂർ ബിആർസി ഓഡിറ്റോറിയത്തിൽ നടന്ന   സമിതി രൂപീകരണ യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം  ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി. 
ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു അധ്യക്ഷനായി. ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ് സ്വാഗതം പറഞ്ഞു. സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ, സിപിഐ എം കൊടുമൺ ഏരിയ സെക്രട്ടറി എ എൻ സലിം, ദേശാഭിമാനി കോട്ടയം യൂണിറ്റ് മാനേജർ രഞ്ജിത്ത് വിശ്വം, ന്യൂസ് എഡിറ്റർ എം ഒ വർഗീസ്, ചീഫ്  സർക്കുലേഷൻ മാനേജർ പ്രദീപ് മോഹൻ, പരസ്യ വിഭാഗം മാനേജർ ഗോപൻ നമ്പാട്ട്, ദേശാഭിമാനി ജില്ലാ ചുമതലക്കാരൻ ആർ രമേശ് എന്നിവർ സംസാരിച്ചു.   
കെ ജെ തോമസ്‌, കെ പി ഉദയഭാനു, രാജു ഏബ്രഹാം, ടി ഡി ബൈജു, ആർ ഉണ്ണികൃഷ്‌ണപിള്ള എന്നിവരാണ്‌ രക്ഷാധികാരികൾ. ചെയർമാൻ: പി ബി ഹർഷകുമാർ. വൈസ്‌ ചെയർമാൻമാർ: കെ കുമാരൻ, സി രാധാകൃഷ്‌ണൻ, സി ആർ ദിൻരാജ്‌, വി വേണു, അരുൺ, ശ്രീനി എസ്‌ മണ്ണടി, ജയശ്രീ, ദിവ്യ റെജി മുഹമ്മദ്‌, എം ശശികുമാർ, ഉദയകുമാർ, പി ആർ പ്രസാദ്‌. ജനറൽ കൺവീനർ: അഡ്വ. എസ്‌ മനോജ്‌. ജോ. കൺവീനർമാർ: എ എൻ സലീം, ആർ ജ്യോതികുമാർ, കെ വിശ്വംഭരൻ, ഡി നിസാം, എ ആർ അജീഷ്‌കുമാർ, ആർ രമേശ്‌, ബാബു ജോൺ, ജി കൃഷ്‌ണകുമാർ, മിനി, മനീഷ, വൈഷ്‌ണവി, എസ്‌ പ്രദീപ്‌കുമാർ, ടി മധു
പ്രോഗ്രാം ചെയർമാൻ: കെ ജി വാസുദേവൻ, കൺവീനർ അനസ്‌ മുഹമ്മദ്‌.  പബ്ലിസിറ്റി ചെയർമാൻ: ജോസ്‌ കളീക്കൽ, കൺവീനർ ടി ജി സജി, റിസപ്‌ഷൻ ചെയർമാൻ: റോഷൻ ജേക്കബ്‌, കൺവീനർ അഖിൽ പെരിങ്ങനാടൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top