26 April Friday
വലതുപക്ഷ, 
വര്‍​ഗീയശക്തികള്‍ക്ക് താക്കീത്

കരുത്തായി എല്‍ഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

 പത്തനംതിട്ട

വികസനത്തിന്റെ പുത്തൻപാത വെട്ടിത്തുറന്ന ഇടതുപക്ഷ സർക്കാരിനെ കടന്നാക്രമിക്കാനും മന്ത്രിമാരടക്കമുള്ളവരെ അപകീർത്തിപ്പെടുത്താനുമുള്ള ശ്രമത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ബഹുജനറാലി നടത്തി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്നും ആയിരക്കണക്കിന് എൽഡിഎഫ് പ്രവർത്തകരടക്കം ബഹുജനങ്ങൾ റാലിയിൽ അണിചേർന്നു. 
മലയോര ജില്ലയുടെ സമസ്തമേഖലയിലും വികസനത്തിന്റെ പുതുവെളിച്ചമാണ് എൽഡിഎഫ് സർക്കാർ നൽകിക്കൊണ്ടിരിക്കുന്നത്.  ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, കുടിവെള്ളം, ഗതാഗതം, കാർഷികരംഗം എന്നിവയടക്കം ഏതു മേഖലയിലും ജില്ല ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വികസന പ്രവർത്തനങ്ങൾ, കുറഞ്ഞ നാളുകൾക്കുള്ളിൽ നാട് കൈവരിച്ചത് ഏവർക്കും അനുഭവവേദ്യമാണ്.  
നാടിന്റെ  ഈ നേട്ടങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നു. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മന്ത്രിമാരടക്കമുള്ളവരെ അവഹേളിക്കാനും അപകീർത്തിപ്പെടുത്താനും ആക്രമിക്കാനും കോൺഗ്രസും യുഡിഎഫും ശ്രമിക്കുന്നത്.  ഇല്ലാക്കഥകള്‍ മെനഞ്ഞ് നാട്ടില്‍ സമരാഭാസം നടത്തുന്നവര്‍ക്കെതിരെയുള്ള താക്കീതായി എല്‍ഡിഎഫ് ബഹുജനമുന്നേറ്റം. 
വിവിധ മേഖലകളിൽനിന്ന് വന്നവര്‍  നഗരത്തിന്റെ  നാല് കേന്ദ്രങ്ങളിൽ സംഗമിച്ച്  പ്രകടനമായാണ് പൊതുസമ്മേളന നഗരിയായ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിനുസമീപം എത്തിയത്. പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ പത്മകുമാർ, അഡ്വ. ഓമല്ലൂർ ശങ്കരൻ, ടി ഡി ബൈജു, അഡ്വ. ആർ സനൽകുമാർ, എസ്‌ നിർമലാദേവി, സിഐടിയു ദേശീയ കൗൺസിലംഗം ആർ ഉണ്ണികൃഷ്ണപിള്ള,  കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി അലക്സ് കോഴിമല, ജനതാദൾ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എൻ മോഹൻലാൽ, എൻസിപി സംസ്ഥാന സെക്രട്ടറി ആലീസ് മാത്യു, ജനതാദൾ സംസ്ഥാന പ്രസിഡന്റ്‌ മാത്യു ടി തോമസ്, 
കേരള കോൺഗ്രസ് ബി ജില്ലാസെക്രട്ടറി പി കെ ജേക്കബ്, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് അനിൽകുമാർ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് അഗസ്റ്റിൻ, ഐഎൻഎൽ സംസ്ഥാന നിർവാഹക സമിതി അംഗം എം എം ബഷീർ, കേരള കോൺഗ്രസ് സ്‌കറിയ വിഭാഗം സംസ്ഥാന സെക്രട്ടറി കവടിയാർ ധർമജൻ, എൽ ജെ ഡി ജില്ലാ സെക്രട്ടറി മനോജ് മാധവശ്ശേരിൽ, ജെഎസ്എസ്  സെക്രട്ടറി സീതത്തോട് മോഹനൻ, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി എൻ എം രാജു, സുമേഷ് ഐശ്വര്യ എന്നിവർ സംസാരിച്ചു. അലക്സ് കണ്ണമല സ്വാഗതവും എൽഡിഎഫ് കൺവീനർ എം വി സഞ്ജു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top