26 April Friday
കുട്ടികള്‍ക്കായി ത്രീഡി തീയറ്റര്‍ ഒരുക്കി വാഴമുട്ടം നാഷണല്‍ സ്‌കൂൾ

ഇനി ത്രീഡി പഠനം

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023
കോന്നി
വാഴമുട്ടം നാഷണല്‍ യുപി സ്‌കൂളില്‍ കുട്ടികള്‍ക്കായി ത്രീ ഡി തീയറ്റര്‍ ഒരുങ്ങി. പൂര്‍ണമായും ശീതീകരിച്ച തീയറ്റര്‍ ക്ലാസ് മുറിയില്‍ ഇരുന്ന് കുട്ടികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ പഠനം മികവുള്ളതാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ഗവ.എയ്ഡഡ് സ്‌കൂളുകളിലെ ആദ്യത്തെ ത്രീഡി തീയേറ്ററാണ് തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരത്തെ ഏരീസ് ഗ്രൂപ്പാണ് തീയറ്ററിന്റെ നിര്‍മാതാക്കള്‍. ഇന്ററാക്ടീവ് സ്മാര്‍ട്ട് ഡിജിറ്റല്‍ പോഡിയവും വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനവും തീയേറ്ററില്‍ ഒരുക്കിയിട്ടുണ്ട്. 
ശാസ്ത്ര_ഗണിതശാസ്ത്ര വിഷയങ്ങളും  ആധുനിക കാര്‍ഷിക രീതികളും ഭാഷയും ചരിത്രവും തുടങ്ങി സ്പേസ് സയന്‍സ് വരെ ആകര്‍ഷകമായി കുട്ടികളെ പഠിപ്പിക്കുകയാണ് എഡ്യു തീയറ്ററിന്റെ ലക്ഷ്യമെന്ന് മാനേജര്‍ രാജേഷ് ആക്ലേത്ത്  വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുമായി സംവദിക്കാനാകുമെന്നതിനാല്‍ അക്കാദമിക്ക് രംഗത്തെ പ്രമുഖരുടെ ക്ലാസുകള്‍ കുട്ടികള്‍ക്ക് നല്കാനാകുമെന്ന് ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ പറഞ്ഞു. ഫിലിം ക്ലബ്ബ് രൂപീകരിച്ച് കുട്ടികളുടെ ചലച്ചിത്രമേള സംഘടിപ്പിക്കാനും  ലക്ഷ്യമിടുന്നുണ്ട്. പിടിഎ പ്രസിഡന്റ് ഫാ.ബിനു കെ ബാബു, വാര്‍ഡ് മെമ്പര്‍  ഗീതാകുമാരി, അധ്യാപികമാരായ റൂബി ഫിലിപ്സ്, സുനിലാ കുമാരി, ദീപ്തി ആര്‍ നായര്‍, ആർ പാര്‍വ്വതി, ലക്ഷ്മി ആർ നായര്‍,  പി ആകാശ്, സുനോജ് എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top