20 April Saturday

ഇന്ന് കലയുടെ ഇതളുകൾ വിരിയും

സ്വന്തം ലേഖകൻUpdated: Tuesday Nov 29, 2022
തിരുവല്ല
കോവിഡ് മഹാമാരിയാൽ നിശ്ചലമായ സ്‌കൂളുകളിൽ കലയുടെ വർണച്ചിറകുകൾ വിരിയിച്ച് കടന്നെത്തിയ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച തിരിതെളിയും. പ്രതിസന്ധികൾ അതിജീവിച്ചെത്തിയ കലാമേളയെ ഉത്സവലഹരിയിൽ വരവേൽക്കാൻ തിരുവല്ല തിരുമൂലപുരത്തെ അഞ്ച്‌ സ്‌കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു.
എസ്എൻ വിഎസ് ഹൈസ്കൂളാണ് മുഖ്യവേദി. ഇതു കൂടാതെ ഇരുവെള്ളിപ്ര സെന്റ്‌ തോമസ് ഹയർസെക്കൻഡറി സ്‌കൂൾ, ബാലികാമഠം ഹയർസെക്കൻഡറി സ്‌കൂൾ, തിരുമൂലവിലാസം യുപി സ്‌കൂൾ, എംഡിഎം ഇഎം എൽപി സ്‌കൂൾ എന്നിവിടങ്ങളിലെ 12 വേദികളിലായി നാലായിരത്തോളം കലാപ്രതിഭകളാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന കലയുടെ മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. 
ജില്ലയിലെ 11 ഉപജില്ലകളിൽനിന്നുള്ള വിദ്യാർഥികളാണ് മാറ്റുരയ്ക്കുന്നത്. ചൊവ്വാഴ്ച രാവിലെ 9ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എം എസ്‌ രേണുകാഭായ് പതാക ഉയർത്തും. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനാകും. ചലച്ചിത്ര, -സീരിയൽ താരം ആർ ലക്ഷ്മി കലോത്സവം ഉദ്ഘാടനം ചെയ്യും. ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം ചായം 2022 പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കലോത്സവ ലോഗോ തയ്യാറാക്കിയ ബി നിരഞ്ജൻ തയാറാക്കിയ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം ജില്ലാ പഞ്ചായത്തംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ഫ്രീഡം വാൾ പ്രദർശന ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആർ അജയകുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൻ ശാന്തമ്മ വർഗീസ് മുഖ്യപ്രഭാഷണം നടത്തും. 
ഡിസംബർ 2ന് സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് അധ്യക്ഷയാകും. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. പ്രോഗ്രാം കൺവീനർ ബിനു ജേക്കബ് നൈനാൻ കലോത്സവ ഫലപ്രഖ്യാപനം നടത്തും. കലക്ടർ ദിവ്യ എസ് അയ്യർ സമ്മാനദാനം നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top