29 March Friday
കളിയിൽ മതം കലർത്തേണ്ട

പ്രതിരോധ ഫുട്‌ബോൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

ഫുട്‌ബോൾ ടൂർണമെന്റ്‌ വിജയികൾ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ട്രോഫിയുമായി

പത്തനംതിട്ട
ലോക ഫുട്ബോൾ മാമാങ്കത്തിൽ മതം കലർത്തുന്നവർക്കെതിരെ എസ്എഫ്ഐയുടെ പ്രതിരോധം. അടൂരിൽ നടന്ന ഫുട്ബോൾ സൗഹൃദ മത്സരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിനിധീകരിച്ച അർജന്റീന ടീമിനെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. അമൽ ഏബ്രഹാം നയിച്ചു. എസ്എഫ് ഐ ജില്ലാ പ്രസിഡന്റ് ഷൈജു എസ് അങ്ങാടിക്കൽ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ അജ്മൽ സിറാജ്, കെ ആർ രഞ്ജു, ജില്ലാ വൈസ് പ്രസിഡന്റ്‌ സച്ചിൻ സജീവ് എന്നിവർ അർജന്റീന ടീമിൽ അണിനിരന്നു. 
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം നയിച്ച ബ്രസീൽ ടീമിൽ ജില്ലാ പ്രസിഡന്റ്‌ എം സി അനീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ജോബി ടി ഈശോ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം ജയ്സൺ സാജൻ ജോസഫ് എന്നിവരും അണിനിരന്നു. വാശിയേറിയ മത്സരത്തിൽ എസ്എഫ്ഐയുടെ അർജന്റീന ടീം മൂന്ന്‌ ഗോളുകൾക്ക് വിജയിച്ചു.
എസ്എഫ്ഐ 17–-ാം അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി കൂടിയായിരുന്നു ജെന്റർ ന്യൂട്രൽ ഫുട്ബോൾ ടൂർണമെന്റ്.  ഡിസംബർ 13 മുതൽ 16 വരെ ഹൈദരാബാദിലാണ്‌ അഖിലേന്ത്യാ സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top