18 April Thursday

അച്ചൻകോവിലാറിന്റെ ഇരുവശവും സംരക്ഷണഭിത്തി കെട്ടണം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021
പത്തനംതിട്ട 
അച്ചൻകോവിൽ നദിയുടെ ഇരുവശവും സംരക്ഷണഭിത്തി കെട്ടി ജനജീവിതം സുരക്ഷിതമാക്കണമെന്ന് സിപിഐ എം പത്തനംതിട്ട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.   തുടർച്ചയായി ഉണ്ടാകുന്ന  വെള്ളപ്പൊക്കത്തിൽ തീരാദുരിതമാണ് കുമ്പഴ മുതൽ അമ്പലക്കടവ് ഭാഗം വരെ അധിവസിക്കുന്നവര്‍  അനുഭവിക്കുന്നത്. വെള്ളപ്പൊക്കം മൂലം വീടും, വീട്ടുപകരണങ്ങളും, ജീവനോപാധികളും സ്ഥിരമായി നഷ്ടപ്പെടുന്നു. ഇതോടൊപ്പം സ്വന്തം ഗ്രാമവും നഷ്ടപ്പെടുന്ന സ്ഥിതിയിലാണ്. നദിയുടെ ഇരുവശങ്ങളിലും ഭൂമി ഇടിയുന്നു.  ഈ ഭൂമി സംരക്ഷിക്കാന്‍  ആവശ്യമായ മാസ്റ്റർപ്ലാൻ തയാറാക്കണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. 
138  പ്രതിനിധികൾ പങ്കെടുത്ത  സമ്മേളനം ഞായറാഴ്ച സമാപിച്ചു.   
ഏരിയ സെക്രട്ടറി എൻ സജികുമാർ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള എന്നിവർ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എ പത്‌മകുമാർ,അഡ്വ. ഓമല്ലൂർ ശങ്കരൻ, പ്രൊഫ. ടി കെ ജി നായർ, രാജു എബ്രഹാം എന്നിവർ പങ്കെടുത്തു. വെർച്ച്വലായി നടന്ന പൊതു സമ്മേളനം  സിപിഐ എം സംസ്ഥാന  സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top