18 December Thursday
എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയരും

തിരുവല്ല ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

എൻആർഇജി വർക്കേഴ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങിയ തിരുവല്ല മുത്തൂരിലെ സ. പി കെ വത്സൻ നഗർ (ശ്രീഭദ്ര ഓഡിറ്റോറിയം)

തിരുവല്ല
തൊഴിലുറപ്പ് തൊഴിലാളികളുടെ സംസ്ഥാന സമ്മേളനത്തിന് തിരുവല്ല ഒരുങ്ങി. 15 ലക്ഷത്തോളം വരുന്ന സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിനിധീകരിച്ച് പ്രതിനിധി സമ്മേളനത്തിൽ 650 പേരും റാലിയിൽ ഒരു ലക്ഷം പേരും അണിനിരക്കും.  
വേതനം നൽകാതെ കേന്ദ്ര സർക്കാർ തൊഴിലാളികളെ വരിഞ്ഞുമുറുക്കുബോൾ അവരുടെ അവകാശസമര പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകിയ എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്ച രാവിലെ 9.30ന് തിരുവല്ലയിൽ പതാക ഉയരും. സംസ്ഥാന പ്രസിഡന്റ്‌  ഗിരിജാ സുരേന്ദ്രൻ പതാക ഉയർത്തുന്നതോടെ രണ്ടു നാൾ നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് തുടക്കമാകും. മൂത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിലാണ് പ്രതിനിധി സമ്മേളനം ചേരുന്നത്. ശനിയാഴ്ച ഉച്ചയോടെ പ്രതിനിധി സമ്മേളനം പൂർത്തിയാകും.  
പകൽ 3ന് മുൻസിപ്പൽ മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ചുവപ്പു കൊടി തോരണങ്ങളാൽ നഗരം ചുവന്നു.
ഭക്ഷണമൊരുക്കാൻ  തിരുവല്ലയുടെ വിവിധ ഭാഗങ്ങളിൽ  നിന്നും എത്തിച്ച ഉൽപ്പന്നങ്ങളും ഇലകളും നാളികേരവും സമ്മേളന നഗരിയിൽ സ്വാഗതസംഘം ഭാരവാഹികളും യൂണിയൻ നേതാക്കളും ചേർന്ന് ഏറ്റുവാങ്ങി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top