കോഴഞ്ചേരി
പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാന്‍ സംസ്ഥാന അടിസ്ഥാനത്തിൽ പ്രവാസി സംഗമവും സെമിനാറും നടത്തുന്നു. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെയും വിഎസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പത്തനംതിട്ടയിൽ ജനുവരി ആദ്യവാരം മൂന്നു ദിവസങ്ങളിലായാണ് സെമിനാർ.
ഇതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ജോലി ചെയ്ത പ്രവാസികളുടെ യോഗം വ്യാഴാഴ്ച ചരൽക്കുന്നിൽ നടന്നു. മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ മുൻ എംഎൽഎമാരായ രാജു ഏബ്രഹാം, എ പത്മകുമാർ, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ അജയകുമാർ, ടി വി സ്റ്റാലിൻ, ജേക്കബ് മാത്യു, രഘുനാഥ് ഇടത്തിട്ട, ജോർജ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. സെമിനാര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് 12 അംഗ കോ –- ഓർഡിനേഷൻ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. വിപുലമായ സ്വാഗതസംഘം പിന്നീട് രൂപീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..