23 April Tuesday
എല്ലാം ഒരുങ്ങി

പ്രവേശനോത്സവം നവംബറില്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

മെഡിക്കൽ കോളേജിന്റെ അംഗീകാരത്തിന് അക്ഷീണം പ്രയത്നിച്ച ആരോഗ്യ മന്ത്രി വീണാ ജോർജിന് കെ യു ജനീഷ് കുമാർ എംഎൽഎ കേക്ക് മുറിച്ച് നൽകുന്നു

 കോന്നി

വളരെ ചുരുങ്ങിയ കാലയളവിനകം കോന്നി മെഡിക്കൽ കേളേജിന് പ്രവർത്തന ക്ഷമമാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയത് കൂട്ടായ പ്രവർത്തനഫലമാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു നാടിന്റെ ആ​ഗ്രഹത്തോടൊപ്പം എല്ലാവരും ഒന്നായി പ്രവർത്തിച്ചു. ദേശീയ മെഡിക്കൽ കൗൺസിലിന്റെ അം​ഗീകാരം ലഭിച്ച ശേഷം ആദ്യമായി കോന്നി മെഡിക്കൽ കോളേജിൽ എത്തിയ ആരോ​ഗ്യ മന്ത്രി മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. 
2012ൽ ഭരണാനുമതി ലഭിച്ചെങ്കിലും പിന്നീട് പ്രവർത്തനം എങ്ങുമെത്തിയല്ല. എല്ലാ നിലച്ച മട്ടായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് പ്രവർത്തനങ്ങൾക്ക് ജീവൻ വച്ചത്. മെഡിക്കൽ കേളേജിന്റെ എല്ലാ പ്രവർത്തനത്തിലും അതീവ ശ്രദ്ധയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. പ്രതിസന്ധിയിലാകുമെന്ന്  കരുതിയ ഘട്ടങ്ങളിലെല്ലാം  ആവശ്യമായ സാമ്പത്തിക സഹായവും മറ്റ് സാങ്കേതിക സഹായവും ലഭ്യമാക്കുന്നതിനും ഓരോ വകുപ്പുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ഏറെ സഹായിച്ചു. കിഫ്ബി വഴിയും അല്ലാതെയും സാമ്പത്തിക സഹായം അനുവദിച്ചു. ധന്മന്ത്രിമാരായിരുന്ന തോമസ് ഐസക്കും ഇപ്പോഴത്തെ മന്ത്രി കെ എൻ ബാലഗോപാലും ഇക്കാര്യത്തിൽ പ്രത്യേകം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. സ്ഥലം എംഎൽഎ എന്ന നിലയിൽ കെ യു ജനീഷ്കുമാർ പദ്ധതി യാഥാർഥ്യമാക്കുന്നതിന് നിരന്തരം പ്രവർത്തിച്ചു. ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാൻ 18.72 കോടി രൂപ കിഫ്ബിയില്‍ നിന്നും ലഭ്യമാക്കി.
ആശുപത്രി സജ്ജീകരണം ഒന്നാം ഘട്ടത്തിൽ തന്നെ നമ്മൾ തരണം ചെയ്തിരുന്നു. അക്കാദമിക് പ്രവേശന നടപടികളായിരുന്നു വെല്ലുവിളി. അതോടൊപ്പം പാരിസ്ഥിതിക അനുമതി നേടിയെടുക്കാൻ അതിന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ തന്നെ നിയോ​ഗിച്ചു. അവരുടെ നിർദേശ പ്രകാരം ഭേ​ദ​ഗതികൾ വരുത്തി പ്രവർത്തനം മുന്നോട്ട് കൊണ്ടു പോയി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top