20 April Saturday

ചെങ്ങറയിൽ 48 പേർ കൂടി 
സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
കോന്നി
കോന്നിതാഴം ചെങ്ങറയിൽ കോൺഗ്രസിൽ നിന്നും, ബിജെപിയിൽ നിന്നും, സിപിഐയിൽ നിന്നും രാജിവച്ച് 48 പേർ സിപിഐ എമ്മിനൊപ്പം. 
ബിജെപി ന്യൂനപക്ഷ മോർച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ്  രാജു ഫിലിപ്പ്, പട്ടിക ജാതി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ്  എം കെ ജനാർദ്ദനൻ, കോൺഗ്രസ് മുൻ ബൂത്ത് സെക്രട്ടറി ബേബി കുട്ടി മാടപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ സിപിഐ എമ്മിനൊപ്പം എത്തിയത്.  ബിജെപിയുടെ ന്യൂനപക്ഷ, പട്ടികജാതി വിരുദ്ധതയിലും, കോൺഗ്രസിന്റെ  വികസന വിരുദ്ധ നിലപാടിലും മനം മടുത്താണ് പ്രവർത്തകർ സിപിഐ എമ്മിനൊപ്പം  പ്രവർത്തിക്കാൻ തീരുമാനിച്ചത്.
 സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രക്തപതാക നൽകി സ്വീകരിച്ചു. ചെങ്ങറയിൽ നടന്ന സ്വീകരണ യോഗത്തിൽ കോന്നിതാഴം ലോക്കൽ സെക്രട്ടറി കെ കെ വിജയൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം എസ് ഗോപിനാഥൻ, ജിജോ മോഡി, ആർ ഗോവിന്ദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പി ശിവദാസ്, മിഥുൻ മോഹൻ, ഷാജി താവളപ്പാറ, ബിൻസൺ ബി ജോസഫ്, ശ്യാംകുമാർ,   ബ്രാഞ്ച് സെക്രട്ടറി അലക്സ് ചെങ്ങറ,  ടി വി യോഹന്നാൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top