27 April Saturday

ചുമട്ടുതൊഴിലാളി സമര പ്രചാരണ ജാഥ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
പത്തനംതിട്ട
കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ്  ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ജൂൺ രണ്ടിന് നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന്  മുന്നോടിയായി ജില്ലാ ഹെഡ് ലോഡ് ആൻ‍ഡ് ജനറൽ വർക്കേഴ്സ് യൂണിയൻ  (സിഐടിയു) നേതൃത്വത്തിൽ വാഹന ജാഥ നടത്തുന്നു. തിങ്കളാഴ്ചയാണ് ജാഥ ജില്ലയിൽ പര്യടനം നടത്തുക. യൂണിയൻ ജനറൽ സെക്രട്ടറി മലയാലപ്പുഴ മോഹനൻ ക്യാപ്റ്റനായ ജാഥ രാവിലെ ഒമ്പതിന് കടപ്രയിൽ നിന്ന് പര്യടനം ആരംഭിക്കും. കെ സി രാജ​ഗോപാലൻ ജാഥ ഉദ്ഘാടനം ചെയ്യും. വിവിധ   കേന്ദ്രളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് ആറിന് വടശ്ശേരിക്കരയിൽ  സമാപിക്കും.  സമാപന യോഗം ടി ഡി ബെെജു ഉദ്ഘാടനം ചെയ്യും.
ചുമട്ടു തൊഴിലാളി നിയമം ഭേ​ഗദതി ചെയ്യുക, മണ‍ല്‍ , ക്വാറി മേഖലയിൽ നഷ്ടപ്പെട്ട തൊഴിൽ പുസ്ഥാപിക്കാൻ അടിയന്തരമായി  സർക്കാർ ഇടപെടുക, മരം കയറ്റിറക്ക് തൊഴിലാളികൾക്ക് 26 എ കാർഡ് വിതരണം ചെയ്യുക, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ കയറ്റിറക്ക് ജോലി അം​ഗീകൃത ചുമട്ടു തൊഴിലാളികൾക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടറിയിറ്റ് മാർച്ച്. 
ടി വി സ്റ്റാലിൻ വൈസ് ക്യാപ്റ്റനും  കെ ബാലചന്ദ്രൻ, വി പി രാജശേഖരൻ നായർ, കെ കെ സുകുമാരൻ  എന്നിവർ ജാഥാം​ഗങ്ങളുമാണ്.  
സ്വീകരണ കേന്ദ്രങ്ങളും 
സമയവും 
തിരുവല്ല 9.30, കുന്നന്താനം 10, മല്ലപ്പള്ളി 10.30, വെണ്ണിക്കുളം 11, ഇരവിപേരൂര്‌ 11.30, കോഴഞ്ചേരി ഉച്ചയ്ക്ക് 12, കിടങ്ങന്നൂർ 12.30, കുളനട 1.00, പന്തളം 2, അടൂർ 2.30, കടമ്പനാട് 3, ഏനാത്ത് 3.15, കൊടുമൺ 3.30, കോന്നി 4, ഓമല്ലൂർ 4.30, പത്തനംതിട്ട 4.45, മലയാലപ്പുഴ 5, റാന്നി 5.15, പെരുനാട് 5.30, ചിറ്റാർ 5.30, വടശ്ശേരിക്കര വൈകിട്ട് ആറിന്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top