26 April Friday
സഹകരണം, അതല്ലേ എല്ലാം...

വിദഗ്ധ ചികിത്സ, 
കുറഞ്ഞ ചെലവിൽ

സ്വന്തം ലേഖകൻUpdated: Sunday May 29, 2022

ജീൻസും വിൻസിയും കുഞ്ഞുമായി ഡോ.വത്സമ്മ കെ ജെറോമിനൊപ്പം

പത്തനംതിട്ട
ആതുരസേവന രംഗത്ത് മാതൃകയാവുകയാണ് ഇലന്തൂർ  ഇ എം എസ്  സഹകരണ ആശുപത്രി. കഴിഞ്ഞ ദിവസം വാര്യാപുരം സ്വദേശികളായ വെളിയത്ത്‌  ജിൻസ്‌ ജെയിംസ്, വിൻസി  ദമ്പതികൾക്ക്‌ ഇവിടെ ആൺകുട്ടി   ജനിച്ചു. 
കോവിഡിന് ശേഷം വിദേശജോലി നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ കുടുംബത്തിന് കുറഞ്ഞ നിരക്കിലുള്ള ആശുപത്രി ചെലവുകൾ വലിയ ആശ്വാസമായി. കൈരളി ചാനലിൽ ഹലോ ഡോക്ടർ പരിപാടിയിലൂടെയാണ് ഡോ. വത്സമ്മ കെ ജെറോമിനെ ദമ്പതികൾ  അറിയുന്നത്. ഇ എം എസ്  സഹകരണ ആശുപത്രിയിലെ പ്രസവ ചികിൽസയെപ്പറ്റി ഡോക്ടറാണ് പറഞ്ഞത്. അങ്ങനെയാണ് ചികിത്സക്ക് എത്തിയത്. ആതുരസേവന രംഗത്ത് മൂന്നര പതിറ്റാണ്ടു പിന്നിട്ട ഡോ.വത്സമ്മ കെ ജെറോം ആണ് ഗൈനക്കോളജി വിഭാഗം മേധാവി. 
അമ്മമാരുടെ പ്രതീക്ഷയും ആകുലതയും അറിഞ്ഞ്‌ സുരക്ഷിത പ്രസവമൊരുക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നു ഈ ഡോക്ടർ.  കുറഞ്ഞ ചെലവിൽ വിദഗ്ധ, ആധുനിക ചികിത്സയാണ് ആശുപത്രിയുടെ ലക്ഷ്യം. എല്ലാ വിഭാഗത്തിലും വിദഗ്ധ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. 
ജീവനക്കാരുടെയും ജനങ്ങളുടെയും സഹകരണമാണ് ചുരുങ്ങിയ കാലം കൊണ്ട്‌  ഇ എം എസ് സഹകരണ ആശുപത്രി ജനങ്ങളുടെ ആശ്രയമായതെന്ന് ചെയർമാൻ പ്രൊഫ. ടി കെ ജി നായരും സെക്രട്ടറി അലൻ മാത്യു തോമസും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top