26 April Friday

സംസ്ഥാന സബ്ജൂനിയർ ബോൾ 
ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
കോന്നി
42–-ാം സംസ്ഥാന സബ്ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് കോന്നി അമൃത വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന, ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷനുകളുടെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും കോന്നി അമൃത വിഎച്ച്എസ് സ്‌കൂളിന്റെയും ആഭിമുഖ്യത്തിലാണ്‌ ചാമ്പ്യൻഷിപ്പ്‌ നടക്കുന്നത്‌.  
കേരള സ്റ്റേറ്റ് ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി ജെ അലക്സാണ്ടർ അധ്യക്ഷനായി. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ്‌ രേഷ്മ മറിയം റോയ്, സംസ്ഥാന സെക്രട്ടറി ഗോപകുമാർ , കേരള സ്റ്റേറ്റ് അത്‌ലറ്റിക്ക്  അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ ചന്ദ്രശേഖരൻ പിള്ള,അമൃത സ്കൂൾ പ്രിൻസിപ്പൽ ജി കൃഷ്ണകുമാർ, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ്‌ രാജഗോപൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി സെക്രട്ടറി സന്തോഷ് മാത്യു, എസ് തമ്പി , രാധികാ റാണി, ആർ ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്‌ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top