20 April Saturday

52ഒമിക്രോണ്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

 പത്തനംതിട്ട 

ജില്ലയില്‍ ഇതുവരെ 52 ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ്  മൂലം ജില്ലയിൽ ഉണ്ടായ ആകെ മരണം 1,306 ആണ്. 24 ക്ലസ്റ്ററുകളാണ് ഇപ്പോഴുള്ളത്. എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും ആർടിപിസിആർ പരിശോധന ലഭ്യമാണ്. എല്ലാ സർക്കാർ ആശുപത്രികളിലും മെഡിക്കൽ ഓഫീസർ നിർദേശിക്കുന്നത് അനുസരിച്ച് ആന്റിജൻ പരിശോധനയും  ലഭ്യമാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ, പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ള രോഗലക്ഷണങ്ങൾ ഉള്ളവരും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാകണം. 
വിദേശരാജ്യങ്ങളിൽ നിന്നു വന്നവർ ഏഴു ദിവസം ക്വാറന്റൈനിൽ കഴിഞ്ഞതിനു ശേഷം ആർടിപിസിആർ പരിശോധന നടത്തേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു. വാക്‌സിനേഷനെ കുറിച്ചോ, കോവിഡ് രോഗബാധയെകുറിച്ചോ അറിയുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലയിൽ സജ്ജമാണ്. വിളിക്കേണ്ട നമ്പർ 04682-322515.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top