19 April Friday

ആറന്മുളയിൽ വിനോദ 
സഞ്ചാരത്തിന് വിപുല പദ്ധതി

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
കോഴഞ്ചേരി 
ആറന്മുമുള,  - ചെങ്ങന്നൂർ മണ്ഡലങ്ങളെ കോർത്തിണക്കി വിപുലമായ വിനോദ സഞ്ചാര പദ്ധതിക്ക് സർക്കാർ രൂപം നൽകിയതായി മന്ത്രി വീണാ ജോർജ്. ആറൻമുള വികസന സമിതി നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
പമ്പാനദി സംരക്ഷണ  നടപടി  താമസിയാതെ  നടപ്പാക്കും. ആറന്മുളയും, കോഴഞ്ചേരിയുമായി ചെങ്ങന്നൂരിനെ  ബന്ധിപ്പിക്കുന്ന ജലപാത സൗകര്യം പ്രയോജനപ്പെടുത്തും.  ഉല്ലാസയാത്രയും ,ചരിത്ര - കലാ- സാംസ്ക്കാരിക കേന്ദ്രങ്ങളേയും കോർത്തിണക്കുന്ന പദ്ധതിയാണിത്. ചിറ്റേടത്ത് ശങ്കുപ്പിള്ള സ്മാരകം, സി കേശവൻ സ്മാരകം, കോഴഞ്ചേരി മർത്തോമ്മാ പള്ളിയോടു ചേർന്ന ചെറിയ പള്ളി ,ആറൻമുള പാർത്ഥസാരഥി ക്ഷേത്രം, തിരുവോണത്തോണി, ചുമർചിത്രഗാലറി, കവികളുടെ സ്മാരകങ്ങൾ, ഒറ്റക്കൽപ്പാലം, ആറന്മള മൺ ശില്പങ്ങൾ, ഗുരുകുല ഭവനം, പളളിയോട സേവാ സംഘം മ്യൂസിയം, ആറന്മള കണ്ണാടി നിർമാണം തുടങ്ങിയവ കാഴ്ചയ്ക്കും, ചരിത്ര പഠനത്തിനും ഉതകും വിധമാകും   ക്രമീകരിക്കുക എന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top