അടൂർ
ഏനാത്ത് എംസി റോഡിൽ പുതുശ്ശേരിഭാഗത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്ക്. ചാത്തന്നൂർ ചരുവിള വീട്ടിൽ തമ്പി(40), പുത്തൂർ സുഗന്ധ വിലാസം അജിത്ത്(30) എന്നിവർക്കാണ് പരിക്കേറ്റത്. അജിത്തിന്റെ കാലിന് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച രാവിലെ 9.30-നാണ് അപകടം. അടൂരിൽനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബസും കൊട്ടാരക്കര ഭാഗത്തുനിന്നും അടൂർ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് പൂർണമായും ബസിനടിയിൽപ്പെട്ടു. ബസുമായി ഇടിക്കും മുമ്പ് ബൈക്ക് നിയന്ത്രണം വിട്ടിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..