പത്തനംതിട്ട
മിഷൻ ഇന്ദ്രധനുഷ് 5.0 സമ്പൂർണ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ രോഗപ്രതിരോധ ടാസ്‌ക് ഫോഴ്സ് യോഗം നടന്നു. ഏതെങ്കിലും വാക്സിനേഷൻ ഡോസ് വിട്ടുപോയിട്ടുള്ള തിരുവല്ല സബ് കളക്ടർ സഫ്ന നസറുദ്ദീൻ അധ്യക്ഷയായി.
ആഗസ്റ്റിൽ നടന്ന ആദ്യഘട്ടത്തിൽ ജില്ലയിൽ 2189 കുട്ടികളും 449 ഗർഭിണികളും സെപ്റ്റംബറിൽ 1390 കുട്ടികളും 249 ഗർഭിണികളും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കുത്തിവെപ്പ് എടുക്കാത്തവരുടെ പ്രദേശങ്ങൾ തിരിച്ച് ആരോഗ്യകേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ നൽകുന്നത്. കുത്തിവെപ്പ് എടുക്കാത്തവരുടെയും ഭാഗികമായി കുത്തിവെപ്പ് എടുത്തിട്ടുള്ളവരുടെയും പട്ടിക ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. 2023 അവസാനത്തോടെ അഞ്ചാംപനി, റൂബെല്ല എന്നിവയടക്കമുള്ള പ്രതിരോധ കുത്തിവെയ്‌പ്പ് വഴി തടയാവുന്ന രോഗങ്ങൾ ഇല്ലായ്‌മ ചെയ്യാനുള്ള യജ്ഞമാണ് നടക്കുന്നത്. ഓരോ ഘട്ടത്തിലും റുട്ടീൻ ഇമ്മ്യൂണൈസേഷൻ ദിവസം ഉൾപ്പെടെ ആറ് പ്രവൃത്തി ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എൽ അനിതാകുമാരി, ആർസിഎച്ച് ഓഫീസർ ഡോ. കെ കെ ശ്യാംകുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..