19 April Friday

പികെഎസ്‌ സംസ്ഥാന സമര പ്രചാരണജാഥ 30-ന് എത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

 പത്തനംതിട്ട

പട്ടികജാതി ക്ഷേമസമിതി (പികെഎസ്‌) സംസ്ഥാന സമര പ്രചാരണജാഥ 30ന് ജില്ലയിൽ പര്യടനം നടത്തും. ഒക്ടോബർ മൂന്നിന് നടക്കുന്ന സെകട്ടറിയറ്റ് മാർച്ചിന്റെ പ്രചാരണാർഥമാണ്‌ പര്യടനം. സംസ്ഥാന ജനറൽ സെക്രട്ടറി കെ സോമപ്രസാദ് ക്യാപ്റ്റനും സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു വൈസ് ക്യാപ്റ്റനും വി ആർ ശാലിനി മാനേജരുമായ ജാഥയിൽ എസ് അജയകുമാർ, അഡ്വ. കെ ശാന്തകുമാരി എംഎൽഎ, സി കെ ഗിരിജ എന്നിവർ ജാഥാംഗങ്ങളാണ്. 30-ന് രാവിലെ ഒൻപതിന്‌ ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും പികെഎസ് നേതാക്കളും ചേർന്ന് ജാഥയെ ജില്ലയിലേക്ക് സ്വീകരിച്ച്‌ തിരുവല്ല ടൗണിലേക്ക് ആനയിക്കും.
രാവിലെ 9.30ന് തിരുവല്ല, 10.30ന് -ആറന്മുള, 12ന്‌ പന്തളം, മൂന്നിന്‌ പത്തനംതിട്ട ടൗൺ, 4.30ന് - കൊടുമൺ, 5.30ന് അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്‌ എന്നിവിടങ്ങളിലാണ് സ്വീകരണം നൽകുക. എല്ലാ കേന്ദത്തിലും സംഘാടകസമിതി രൂപീകരിച്ച് പ്രവർത്തനം നടത്തന്നു. തിരുവല്ലയിൽ അഡ്വ. ഫ്രാൻസിസ് വി.ആന്റണി ചെയർമാനും, സി എൻ രാജേഷ് കൺവീനറുമായുള്ള സംഘാടകസമിതിയാണ്‌ പ്രവർത്തിക്കുന്നത്‌. ആറന്മുളയിൽ ടി വി സ്റ്റാലിൻ ചെയർമാനും, അഡ്വ. സി ടി വിനോദ് കൺവീനറുമാണ്‌. പന്തളത്ത് ആർ.ജ്യോതികുമാർ ചെയർമാനും എം കെ മുരളീധരൻ കൺവീനറും പത്തനംതിട്ടയിൽ  പി ആർ പ്രദീപ് ചെയർമാനും, വി വിനോദ് കൺവീനറും കൊടുമണ്ണിൽ സി ജി മോഹനൻ ചെയർമാനും ചന്ദ്രബോസ് കൺവീനറും അടൂരിൽ അഡ്വ. എസ് മനോജ് ചെയർമാനും കെ. വിശ്വംഭരൻ കൺവീനറുമായുള്ള സംഘാടകസമിതി പ്രവർത്തിക്കുന്നു.
ജില്ലയിലെ എല്ലാ പട്ടികജാതി കോളനികളും കേന്ദ്രീകരിച്ച് കുടുംബയോഗങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കുടുംബയോഗങ്ങൾക്ക് കെ കുമാരൻ, കെ എം ഗോപി, സി എൻ രാജേഷ്, കെ വിശ്വംഭരൻ, വി ജി ശ്രീവിദ്യ, വി വിനോദ്, ടി അജിത്കുമാർ, പി ഗോപി. എം 
കെ മുരളീധരൻ, എ ആർ അജീഷ് കുമാർ, അഡ്വ. സി ടി വിനോദ്, ചന്ദ്രബോസ്, കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകുന്നു. സെകട്ടറിയറ്റ് മാർച്ചിന് ജില്ലയിൽ നിന്നും 3000 പേർ പങ്കെടുക്കും. പ്രചാരണജാഥയുടെ ജില്ലയിലെ പര്യടനപരിപാടിയും സ്വീകരണവും വിജയിപ്പിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് പികെഎസ് ജില്ലാ പ്രസിഡന്റ് കെ എം ഗോപിയും സെക്രട്ടറി കെ കുമാരനും അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top