20 April Saturday

കുടപ്പനക്കുളത്ത് കാട്ടാനക്കൂട്ടം 
കൃഷി നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

കുടപ്പനക്കുളം മഠത്തിൽ സജിയുടെ പറമ്പിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച നിലയിൽ

ചിറ്റാർ
വന്യമൃഗങ്ങളുടെ ശല്യം വർധിച്ചതോടെ ഒരു കൃഷിയും ചെയ്യാൻകഴിയാതെ വലയുകയാണ് കുടപ്പനക്കുളം മേഖലയിലെ കർഷകർ. വന്യമൃഗങ്ങളുടെ ശല്യം ദിവസംതോറും കൂടി വരികയാണ്. കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ഇറങ്ങി കുടപ്പനക്കുളം മഠത്തിൽ സജിയുടെ പറമ്പിലെ തെങ്ങ്, വാഴ, ചേമ്പ്, പച്ചക്കറികൾ എന്നിവ വ്യാപകമായി നശിപ്പിച്ചു. കൃഷികൾ തല്ലിത്തകർത്തശേഷം പുലർച്ചേയാണ് ആനക്കൂട്ടം സമീപത്തെ വനത്തിലേക്ക് മടങ്ങിയത്. 
പ്രദേശത്തെ  ജനവാസ കേന്ദ്രത്തിലേക്കാണ് കാട്ടുമൃഗങ്ങൾ കൂട്ടമായി എത്തുന്നത്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെല്ലാം ദിവസേന കാട്ടാനകളെത്തി കൃഷി നശിപ്പിക്കുകയാണന്ന് പ്രദേശവാസികൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top