23 April Tuesday

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജാഥ ഇന്ന് ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022
തിരുവല്ല
വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജാഥ ശനി രാവിലെ 10 ന്‌ ജില്ലയിൽ പ്രവേശിക്കും.  സംസ്ഥാന സെക്രട്ടറി ആർ വി   ഇക്ബാൽ ക്യാപ്റ്റനായും സംസ്ഥാന പ്രസിഡന്റ്‌ ഡോ. പ്രദീപ്കുമാർ വൈസ്. ക്യാപ്റ്റനായും ഉള്ള ജാഥയെ തിരുവല്ല ടൗണിൽ നിന്നും രാവിലെ 10ന് വാദ്യ മേളങ്ങളോടെ സ്വീകരിക്കും. തുടർന്ന്‌ മുനിസിപ്പൽ ഓപ്പൺ എയർ സ്റ്റേജിൽ നടക്കുന്ന സ്വീകരണ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ സി രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഫ്രാൻസിസ് വി ആന്റണി അധ്യക്ഷനാകും.ജില്ലയിലെ 5 കേന്ദ്രങ്ങളിൽ ജാഥയ്‌ക്ക്‌  സ്വീകരണം നൽകും. മെയ് 17ന് കാസർകോട്‌ നിന്നും ആരംഭിച്ച പ്രചരണ ജാഥ ശനി  പകൽ 12.30- ഇരവിപേരൂർ, 2.30-പത്തനംതിട്ട, 4- പന്തളം എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് 5.30ന് അടൂരിൽ സമാപിക്കും. സമാപന സമേളനം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top