28 November Tuesday

കര്‍ഷകത്തൊഴിലാളികള്‍ കേന്ദ്ര ഓഫീസുകളിലേക്ക് മാര്‍ച്ച് ചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
പത്തനംതിട്ട
സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, കർഷകത്തൊഴിലാളി പെൻഷന് കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തെ തകർക്കാനുള്ള കേന്ദ്ര നീക്കം ചെറുക്കുക തടുങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്‌കെടിയു നേതൃത്വത്തിൽ തൊഴിലാളികൾ ചൊവ്വാഴ്ച കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസിനു മുന്നിൽ നടത്തുന്ന സമരം യൂണിയൻ സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യും. മല്ലപ്പള്ളിയിൽ കെ പി ഉദയഭാനു, അടൂരിൽ സി രാധാകൃഷ്ണൻ, കോഴഞ്ചേയരിയിൽ പി എസ് കൃഷ്ണകുമാർ, തിരുവല്ലയിൽ തങ്കമണ്ണി നാണപ്പൻ, പെരുനാട്ടിൽ എം എസ് രാജേന്ദ്രൻ, റാന്നിയിൽ പി ആർ പ്രസാദ്‌ എന്നിവർ സമരം ഉദ്ഘാടനം ചെയ്യും.
പന്തളത്ത് എം ജി കുട്ടപ്പൻ, ഇരവിപേരൂരിൽ കെ സോമൻ, പെരുനാട്ടിൽ കെ യു ജനീഷ് കുമാർ എംഎൽഎയും ഉദ്ഘാടനം ചെയ്യും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top