19 April Friday
ജീവനക്കാരുടെ അവകാശങ്ങൾ കവരുന്നു

കേന്ദ്ര നടപടി പിൻവലിക്കുക -എഫ്എസ്ഇടിഒ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

 പത്തനംതിട്ട

ജീവനക്കാരുടെയും അധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ കവരുന്ന കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകരും ജീവനക്കാരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ല,  താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
പണിമുടക്ക്, കൂട്ടഅവധിയെടുക്കൽ, ധർണ തുടങ്ങിയ പ്രതിഷേധ പരിപാടികളിൽ ജീവനക്കാർ പങ്കെടുക്കുന്നതിനെ വിലക്കിയും   ലംഘിക്കുന്നവർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയും  കേന്ദ്ര പേഴ്സണൽ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റാണ്    20 ന് ഉത്തരവ് പുറപ്പെടുവിച്ചത്.  ഭരണഘടന പൗരന്മാർക്ക് ഉറപ്പ് നൽകുന്ന ജനാധിപത്യഅവകാശങ്ങളുടെ ഭാഗമാണ് ജീവനക്കാരുടെ സംഘടിക്കാനും കൂട്ടായി ആവശ്യങ്ങൾ ഉന്നയിക്കാനുമുള്ള അവകാശം.  കേന്ദ്ര നടപടി ഇത്തരം അവകാശങ്ങൾക്കുമേലുള്ള   കടന്നുകയറ്റമാണ്. ഇതിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിൽ നടത്തിയ പ്രകടനം എഫ്എസ്ഇടിഒ  ജില്ലാ സെക്രട്ടറി ഡി സുഗതൻ ഉദ്ഘാടനം ചെയ്തു. ബിനു ജേക്കബ് നൈനാൻ എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌), ആർ. പ്രവീൺ (എൻജിഒ യൂണിയൻ  ജില്ലാ സെക്രട്ടറി),എം കെ  സതീഷ്(കെജിഒഎ  ജില്ലാ ജോയിന്റ് സെക്രട്ടറി) എന്നിവർ സംസാരിച്ചു.
തിരുവല്ലയിൽ കെസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം   സി ബിന്ദു ഉദ്ഘാടനം ചെയ്തു, ജി അനീഷ് കുമാർ, പി ജി ശ്രീരാജ്, ബി സജീഷ്, എൻ രാധാകൃഷ്ണൻ തുടങ്ങിയവർ   സംസാരിച്ചു
കോന്നിയിൽ കെജിഒഎ  സംസ്ഥാന വൈസ് പ്രസിഡന്റ് എ എസ് സുമ ഉദ്ഘാടനം ചെയ്തു. എൻ ബി വത്സല, ആർ ജ്യോതിഷ്, എം ബി ഷൈബി, സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട കലക്ട്രേറ്റിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. എസ് ബിനു, ടി ആർ ബിജുരാജ്, ജെ സുജ എന്നിവർ സംസാരിച്ചു.
റാന്നിയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ് ലക്ഷ്മി ദേവി ഉദ്ഘാടനം ചെയ്തു. ടി കെ സജിഎന്നിവർ സംസാരിച്ചു.
അടൂരിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി  ബിനുകുമാർ ഉദ്ഘാടനം ചെയ്തു. ആർ   രാജീവ്, ടി ഉബൈദുള്ള,കെ രവിചന്ദ്രൻ, എസ് നൗഷാദ്,വി ഉദയകുമാർ എന്നിവർ സംസാരിച്ചു.
മല്ലപ്പള്ളിയിൽ കെ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. അഭിലാഷ്, വി അമ്പിളി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top