26 April Friday

റിപ്പബ്ലിക് ദിന വീഥിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

ഗതാഗത മന്ത്രി ആന്റണി രാജു പരേഡ് പരിശോധിക്കുന്നു

 പത്തനംതിട്ട

ഭാരതത്തിന്റെ 73–--ാമത്  റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സെറിമോണിയൽ പരേഡ് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് നടന്നത്. രാവിലെ 8.30ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.40ന് പരേഡ് കമാൻഡർ അടൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി ഡി പ്രജീഷ് പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.45ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനും 8.50ന്  കലക്ടർ ഡോ. ദിവ്യ എസ് അയ്യരും അഭിവാദ്യം സ്വീകരിച്ചു.
ഒൻപതിന് മുഖ്യാതിഥിയായ ഗതാഗത മന്ത്രി ആന്റണി രാജു സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.  ദേശീയ പതാക ഉയർത്തി പതാകയെ സല്യൂട്ട് ചെയ്തു. 9.10ന് മന്ത്രി പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ പരേഡ് പരിശോധിച്ചു. 9.15ന് മന്ത്രി  സന്ദേശം നൽകി. തുടർന്ന് ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു.
കോവിഡ്  പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ പരിമിതപ്പെടുത്തിയിരുന്നതിനാൽ മാർച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ  ഉണ്ടായിരുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top