27 April Saturday
ജില്ലാ സ്കൂൾ കലോത്സവം 29ന്‌ തുടങ്ങും

പ്രതിഭകളെ കാത്ത്‌ 
തിരുമൂലപുരം

സ്വന്തം ലേഖകൻUpdated: Sunday Nov 27, 2022
പത്തനംതിട്ട
ജില്ലാ സ്കൂൾ  കലോത്സവത്തിന്‌ ചൊവ്വാഴ്ച തിരുവല്ല  തിരുമൂലപുരത്ത്‌ തുടക്കമാകും. ഡിസംബർ രണ്ടുവരെ നീളും. തിരുമൂലപുരം എസ്എൻവിഎസ്എച്ച്എസാണ് മുഖ്യവേദി. ഇതുൾപ്പെടെ 12 വേദികളിലാണ് മത്സരം.ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരുമൂലപുരം എസ്എൻവിഎസ്‌എച്ച്എസ് കൂടാതെ ബാലികാമഠം എച്ച്എസ്എസ്, ഇരുവെള്ളിപ്ര സെന്റ്‌ തോമസ് എച്ച്എസ്എസ്,  തിരുമൂല വിലാസം യുപിഎസ്, എംഡി ഇഎം എൽപി സ്കൂൾ എന്നിവിടങ്ങളാണ് മത്സരവേദികളെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ രേണുകാഭായി പറഞ്ഞു.  ആദ്യ രണ്ടു ദിവസം 12 വേദികളിലും മൂന്നാം ദിവസം ഒമ്പത്  വേദിയിലും നാലാം ദിവസം എട്ടു വേദികളിലുമാണ് മത്സരം. 209 സ്കൂളുകളിൽ നിന്നായി 4203 മത്സരാർഥികൾ പങ്കെടുക്കും . ദിവസവും രാവിലെ ഒമ്പതിന് മത്സരങ്ങൾ ആരംഭിക്കുമെന്ന് പ്രോ​ഗ്രാം കമ്മിറ്റി കൺവീനർ ബിനു ജേക്കബ് നൈനാൻ പറഞ്ഞു. 
29ന് രാവിലെ ഒമ്പതിന് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ രേണുകാഭായി പതാക ഉയർത്തും.9. 30ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം  ഗോപകുമാർ  കലോത്സവം ഉദ്ഘാടനം ചെയ്യും. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനാകും.ചലച്ചിത്രതാരം ആർഷ ബൈജു കലാമേള  ഉദ്ഘാടനം  ചെയ്യും.  ഡിസംബർ രണ്ടിന് വൈകിട്ട് 5.30നാണ് സമാപന സമ്മേളനം. ആന്റോ  ആന്റണി  ഉദ്ഘാടനം ചെയ്യും.കലക്ടർ ഡോ. ദിവ്യ എസ് അയ്യർ മുഖ്യാതിഥിയാകും.  ശനിയാഴ്ചയോടെ ഉപജില്ലാ കലോത്സവങ്ങൾ സമാപിച്ചു.   കെഎംഎം സലീം, പി ചാന്ദിനി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top