26 April Friday
ജനറല്‍ ആശുപത്രി വികസനത്തിന് 45.91 കോടി

പുതിയ ഒപിയും 
ക്രിട്ടിക്കൽ കെയർ ബ്ലോക്കും

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022
പത്തനംതിട്ട
ജനറൽ ആശുപത്രിയുടെ രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണത്തിന് 45.91 കോടി രൂപയുടെ അനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പുതിയ ഒപി ബ്ലോക്ക് നിർമാണത്തിന്‌ 22.16 കോടി രൂപയും ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണത്തിന്‌ 23.75 കോടി രൂപയുമാണ് അനുവദിച്ചത്. നബാർഡ് പദ്ധതി വഴിയാണ് ഒപി ബ്ലോക്ക് നിർമിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഒരു മാസത്തിനകം നിർമാണം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സ്‌പെഷ്യാലിറ്റി ഒപികൾ, ഫാർമസി, ലാബ് സൗകര്യം, വെയിറ്റിങ്‌ ഏരിയ, രജിസ്‌ട്രേഷൻ എന്നീ സംവിധാനങ്ങളാണ് അത്യാധുനിക ഒപി ബ്ലോക്കിൽ സജ്ജമാക്കുന്നത്. ക്രിട്ടിക്കൽ കെയർ ബ്ലോക്കിൽ ട്രയേജ് സംവിധാനങ്ങളോടെ ആധുനിക അത്യാഹിത വിഭാഗം, ഐസിയു, എച്ച്ഡിയു, ഐസോലേഷൻ വാർഡുകൾ, ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷൻ തീയറ്ററുകൾ എന്നീ സൗകര്യങ്ങളുണ്ടാകും. ഈ രണ്ടു കെട്ടിടങ്ങളും യാഥാർഥ്യമാകുന്നതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ മുഖച്‌ഛായ മാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top