29 March Friday

കേന്ദ്രത്തിനെതിരെ പ്രമേയവുമായി കെഎസ്‌കെടിയു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിനെതിരെ അടൂരിൽ നടന്ന പ്രമേയ അവതരണ യോഗം ജില്ലാ സെക്രട്ടറി സി രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട 
കേരള സ്‌റ്റേറ്റ്‌ കർഷക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യവും കേന്ദ്ര സർക്കാരിനെതിരെ പ്രമേയ അവതരണവും നടത്തി. കർഷകരുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രമേയം അവതരിപ്പിച്ചത്. അടൂരിൽ ജില്ലാ സെക്രട്ടറി സി രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ബിജു പി സഖറിയ അധ്യക്ഷനായി. സി കൃഷ്ണദാസ് പ്രമേയം അവതരിപ്പിച്ചു. ഓമല്ലൂരിൽ കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ പി എസ്‌ കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്‌തു. ജി രാധാകൃഷ്‌ണൻ അധ്യക്ഷനായി. കൈപ്പട്ടൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. പി കെ അനിരുദ്ധൻ അധ്യക്ഷനായി. 
കെഎസ്‌കെടിയു പെരുനാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ചിറ്റാറിൽ നടത്തിയ ഐക്യദാർഢ്യം കെഎസ്‌കെടിയു ജില്ലാ ട്രഷറർ എം എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി എ സുദേവൻ അധ്യക്ഷനായി. പെരുനാട്ടിൽ ജില്ലാ കമ്മിറ്റിയംഗം റോബിൻ കെ തോമസ് ഉദ്ഘാടനം ചെയ്തു. പി എസ് അശോകൻ അധ്യക്ഷനായി. തണ്ണിത്തോട്ടിൽ ജില്ലാ കമ്മിറ്റിയംഗം രാധാ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. പി എം ചെറിയാൻ അധ്യക്ഷനായി. സീതത്തോട്ടിൽ ഏരിയ പ്രസിഡന്റ എസ് ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. കെ ജമാൽ അധ്യക്ഷനായി. 
തിരുവല്ല ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ നടന്ന ഐക്യദാർഢ്യ ധർണ സംസ്ഥാന കമ്മിറ്റി അംഗം തങ്കമണി നാണപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടീവ് അംഗം എം ബി സുദർശനൻ അധ്യക്ഷനായി. നിരണത്ത് ഏരിയാ സെക്രട്ടറി എം ജെ അച്ചൻകുഞ്ഞും പെരിങ്ങരയിൽ പ്രസിഡന്റ്‌ സി കെ പൊന്നപ്പനും നെടുമ്പ്രത്ത് ജില്ലാ കമ്മിറ്റി അംഗം ഷീജാ രാധാകൃഷ്ണനും കടപ്രയിൽ തങ്കമണി നാണപ്പനും ഉദ്ഘാടനം ചെയ്തു.
കുളനടയിൽ കെഎസ്‌കെടിയു ഏരിയ സെക്രട്ടറി എം ടി കുട്ടപ്പൻ ഉദ്‌ഘാടനം ചെയ്‌തു. കെ കെ ഷാജി അധ്യക്ഷനായി. മന്ദമരുതിയിൽ ഏരിയ സെക്രട്ടറി വി കെ സണ്ണി ഉദ്ഘാടനം ചെയ്തു. കെ.ജി വിജയൻ അധ്യക്ഷനായി.  പഴവങ്ങാടിയിലും വി.കെ സണ്ണി ഉദ്ഘാടനം ചെയ്തു. അനു ടി ശാമുവേൽ അധ്യക്ഷനായി. വെച്ചൂച്ചിറയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി ടി കെ ബാബു ഉദ്ഘാടനം ചെയ്തു. സജി കൊട്ടാരത്തിൽ അധ്യക്ഷനായി. അങ്ങാടിയിൽ യൂണിയൻ ഏരിയ ട്രഷറർ ശിവരാമൻ ഉദ്ഘാടനം ചെയ്തു. സി ജെ മാത്തുക്കുട്ടി അധ്യക്ഷനായി. മല്ലപ്പള്ളിയിൽ  ഏരിയ സെക്രട്ടറി  ബേബി എബ്രഹാം ഉദ്ഘാടനം ചെയ്തു  എസ് പാർഥൻ  അധ്യക്ഷനായി. നിതിൻ കുമാർ പ്രമേയം അവതരിപ്പിച്ചു
കല്ലൂപ്പാറ പുതുശ്ശേരിയിൽ എ ജി സുരേന്ദ്രൻ പെരുമാൾ ഉദ്ഘാടനം ചെയ്തു.എൻ രാജൻ അധ്യക്ഷനായി . പെരുമ്പെട്ടിയിൽ  പി കെ സുരേഷ് ഉദ്‌ഘാടനം ചെയ്തു. പി വത്സമ്മ  അധ്യക്ഷയായി. ആനിക്കാട് സിപിഐ എം ലോക്കൽ  സെക്രട്ടറി എം രാജൻ  ഉദ്ഘാടനം ചെയ്തു. കെ കെ ചെല്ലപ്പൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top