15 July Tuesday

തിരുവല്ല താലൂക്കാശുപത്രി വളപ്പിൽ ബൈക്ക് മോഷണം: യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
തിരുവല്ല 
തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ നിന്നും ബൈക്കും പണവും മോഷ്ടിച്ച  ചങ്ങനാശ്ശേരി സ്വദേശി പൊലീസ്  പിടിയിലായി.  മാടപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ രതീഷ് (27) നെയാണ് അറസ്റ്റ് ചെയ്തത്.  സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ പ്രതിയെ കോട്ടയത്ത് നിന്നും പിടികൂടുകയായിരുന്നു. കോഴഞ്ചേരി മാരാമണ്‍ പടിഞ്ഞാറേതില്‍ പി ജി ആകാശിന്റെ ബൈക്കും 400 രൂപയും സുഹൃത്ത് മനോജിന്റെ 4000 രൂപ അടങ്ങിയ പഴ്സുമാണ്  ചൊവ്വാഴ്ച വൈകിട്ട് മോഷണം പോയത്.  ആശുപത്രിയിൽ  വൈദ്യൂതീകരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ആകാശും മനോജും. ബൈക്ക് പാര്‍ക്കിങ്‌ സ്ഥലത്ത് നിര്‍ത്തിയശേഷം ബൈക്കിന്റെ താക്കോല്‍ അടങ്ങിയ ബാഗ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്‌റ്റോർ റൂമിൽ വച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പണവും ആകാശിന്റെ ബൈക്കിന്റെയും വീടിന്റെയും താക്കോലുകൾ അടങ്ങുന്ന ബാഗും കാണാതായത്. തുടർന്ന് ആകാശ് തിരുവല്ല പോലീസിൽ പരാതി നൽകുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top