തിരുവല്ല
തിരുവല്ലയിൽ എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 30ന് നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി റാലിയിൽ ഒരു ലക്ഷം തൊഴിലാളികൾ അണിനിരക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. പ്രതിനിധി സമ്മേളന വേദിയായ മുത്തൂർ ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽനിന്നും പകൽ 2.30ന് പ്രധാനറാലി ആരംഭിക്കും.
സംസ്ഥാന സമ്മേളന പ്രതിനിധികളും തിരുവല്ല ഏരിയയിലെയും കോട്ടയം ജില്ലയിലെ പ്രവർത്തകരും മുത്തൂർ ഓഡിറ്റോറിയത്തിനു സമീപം
കേന്ദ്രീകരിക്കണം. കോന്നി, റാന്നി, മല്ലപ്പള്ളി, ഇരവിപേരൂർ, പെരുനാട്, കോഴഞ്ചേരി, പത്തനംതിട്ട ഏരിയകളിലെ പ്രവർത്തകർ രാമൻചിറ പുതിയ ബൈപ്പാസിൽ കേന്ദ്രീകരിച്ച് റാലിയിൽ അണിചേരും.
അടൂർ, പന്തളം, കൊടുമൺ, കൊല്ലം ജില്ലയിലെ പ്രവർത്തകർ തിരുവല്ല ഹെഡ് പോസ്റ്റോഫീസ് ജങ്‌ഷനിൽ കേന്ദ്രീകരിച്ച് റാലിയിൽ അണിനിരക്കും.
ആലപ്പുഴ ജില്ലയിലെ പ്രവർത്തകർ തിരുവല്ല കുരിശുകവലയിൽ കേന്ദ്രീകരിച്ച് റാലിയിൽ പങ്കുചേരും. എല്ലാ റാലികളും സംയുക്തമായി പകൽ 3ന് തിരുവല്ല എസ്‌സിഎസ് ജങ്‌ഷനിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയായ തിരുവല്ല മുനിസിപ്പൽ മൈതാനിയിൽ എത്തിച്ചേരും.
പരമാവധി ഗതാഗത തടസം ഒഴിവാക്കിയാണ് റാലി ക്രമീകരിച്ചിരിക്കുന്നതെന്ന് റാലി കമ്മിറ്റി ചെയർമാൻ ബിനിൽകുമാർ, കൺവീനർ സി എൻ രാജേഷ് എന്നിവർ അറിയിച്ചു. ഫോൺ: 9447157550
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..