പത്തനംതിട്ട
ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്ക്കാരം ദേശാഭിമാനി ഫോട്ടോഗ്രാഫർ ജയകൃഷ്ണൻ ഓമല്ലൂരിന് സമ്മാനിച്ചു. സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ രക്ഷാധികാരി എ ഗോകുലേന്ദ്രൻ മെമന്റോ വിതരണം ചെയ്തു. പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി ചാക്കോ അധ്യക്ഷനായി . ജില്ലാ കൺവീനർ പി സക്കീർശാന്തി , രക്ഷാധികാരി സുനീൽ മാമ്മൻ കൊട്ടുപള്ളിൽ , പി സി ഹരി , കെ സി തോമസ് തുടങ്ങിയവർ സംസാരിച്ചു. പ്രേക്ഷക കൂട്ടായ്മയുടെ രണ്ടാമത്തെ പുരസ്കാരമാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..