24 April Wednesday

കേന്ദ്ര നയങ്ങള്‍ക്കെതിരെ 
ജീവനക്കാരുടെ ഉജ്വല മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

 പത്തനംതിട്ട 

കേന്ദ്ര സർക്കാരിന്റെ  ജനവിരുദ്ധനയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ  ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിൻവലിക്കുക, വർഗ്ഗീയതയെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  കേരള എൻജിഒ  യൂണിയൻ  നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർ  പത്തനംതിട്ടയിൽ മാർച്ചും ധർണയും നടത്തി. കലക്ടറേറ്റ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപം സമാപിച്ചു.    
കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.  യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എസ് ബിനു അധ്യക്ഷനായി. ജില്ലാ  സെക്രട്ടറി ഡി സുഗതൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജി അനീഷ്കുമാർ എന്നിവർ സംസാരിച്ചു. മാർച്ചിന് യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മാത്യു എം അലക്സ്, എസ് ലക്ഷ്മിദേവി, ജില്ലാ ട്രഷറർ ജി ബിനുകുമാർ,  വൈസ് പ്രസിഡൻറുമാരായ ആർ പ്രവീൺ, എൽ അഞ്ജു, ജോയിന്റ്‌ സെക്രട്ടറി ആദർശ് കുമാർ,  ഏരിയ സെക്രട്ടറിമാരായ ടി ആർ  ബിജുരാജ്, വി ഉദയകുമാർ, ബി സജീഷ്, കെ ഹരികൃഷ്ണൻ, ഒ ടി ദിപിൻദാസ്, കെ സതീഷ് കുമാർ, കെ സഞ്ജീവ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top