20 April Saturday

കോളടിച്ചല്ലോ...ട്രാൻസ് ഗ്രിഡ് 2.0 വരുവല്ലേ...

വിഷ്‌ണു വിജയൻUpdated: Monday Mar 27, 2023

കക്കാട് 220 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ്‌സ്റ്റേഷന്റെ നിർമാണം പുരോഗമിക്കുന്നു

സീതത്തോട്
കക്കാട് ജലവൈദ്യുത പദ്ധതിക്കായി പുതിയ സബ്‌ സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നു. നിലവിലെ കക്കാട് പവർഹൗസിൽനിന്ന്‌ 200 മീറ്റർ മാത്രം ദൂരെ കെഎസ്ഇബിയുടെ ഒന്നരയേക്കർ സ്ഥലത്താണ് നിർമാണം നടക്കുന്നത്‌. സബ്‌സ്റ്റേഷൻ പൂർത്തിയാകുന്നതോടെ കക്കാട്, റാന്നി, പത്തനംതിട്ട, അടൂർ എനാത്ത് എന്നിവിടങ്ങളിൽ മറ്റു പവർ പ്ലാന്റുകളെ ആശ്രയിക്കാതെ വൈദ്യുതി എത്തിക്കാനുമാവും. കെട്ടിടം നിർമാണം ജൂണോടെ പൂർത്തിയാകുമെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു. കിഫ്‌ബിയിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്‌. 
ട്രാൻസ് ഗ്രിഡ് 2.0 എന്ന പേരിലറിയപ്പെടുന്ന പദ്ധതിയിൽ നിർമിക്കുന്ന സബ്‌സ്റ്റേഷനിൽ 100 എം വി എ ശേഷിയുള്ള ട്രാൻസ്ഫോർമറുണ്ടാകും. 4 മെഗാവാട്ട് ശേഷിയുള്ള ഒരു വൈദ്യുതോൽപ്പാദനനിലയം സ്ഥാപിക്കുന്നതിന് തുല്യമായ നേട്ടമാണ് ഇതിലൂടെ കക്കാട് സബ്‌സ്റ്റേഷനെ കാത്തിരിക്കുന്നത്.കക്കാട് 220 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ്‌സ്റ്റേഷനെന്ന്‌ ഇതറിയപ്പെടും. പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ മുഴുവൻ ഓട്ടോമാറ്റിക് രീതിലാണ് നിർമാണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top