26 April Friday
കൂത്തുപറമ്പ് രക്തസാക്ഷി സ്മരണകൾ ജ്വലിച്ചു

പുതിയ പോരാട്ടങ്ങൾക്ക് യുവത

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

പെരുനാട് ബ്ലോക്കിലെ കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം സംസ്ഥാന കമ്മിറ്റിയംഗം ജോബി ടി ഈശോ ഉദ്ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവൽകരണത്തിനെതിരെ പൊരുതിവീണ യുവ പോരാളികളുടെ സ്മരണയിൽ കൂത്തുപറമ്പ് രക്തസാക്ഷിദിനം. ദേശീയ വിദ്യാഭ്യാസ നയം വർഗീയതയിലേക്കും ചരിത്രവിരുദ്ധതയിലേക്കും തിരിച്ചുവിടാനുള്ള നീക്കം രാജ്യത്ത്‌ നടക്കുകയാണ്‌. അതിനെതിരായ പോരാട്ടത്തിനും കൂത്തുപറമ്പ്  രക്തസാക്ഷിത്വ  സ്മരണ ഊർജം പകർന്നു.  ജില്ലയിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും അനുസ്മരണപരിപാടി സംഘടിപ്പിച്ചു.
കൊടുമൺ ബ്ലോക്കിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേശ്‌ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ വൈസ് പ്രസിഡന്റ് ജെ രാജ്‌കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സോബി ബാലൻ, ഹരീഷ് മുകുന്ദ്‌ എന്നിവർ പങ്കെടുത്തു.
മല്ലപ്പള്ളിയിൽ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നീതു അജിത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആൽഫിൻ ഡാനി, ഷിനു കുര്യൻ, വി എസ് ഈശ്വരി  എന്നിവർ പങ്കെടുത്തു.
കോന്നിയിൽ മുൻ എംഎൽഎ ആർ രാജേഷ്  ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സുമേഷ്, എം അഖിൽ, വി ശിവകുമാർ, ജിജോ മോഡി എന്നിവർ പങ്കെടുത്തു.
കോഴഞ്ചേരിയിൽ മുൻ ജില്ലാ സെക്രട്ടറി പി ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് പി ആനന്ദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നൈജിൽ കെ ജോൺ, ആർ സുധീഷ് ബാബു എന്നിവർ പങ്കെടുത്തു.
തിരുവല്ലയിൽ പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജംഷിദ് അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രദീഷ് രാജ്, സോനു സോമൻ എന്നിവർ പങ്കെടുത്തു.
പന്തളത്ത്‌ ഡിവൈഎഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ സജികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ സി അഭീഷ്, 
ജില്ലാ കമ്മിറ്റി അംഗംഎച്ച്  ശ്രീഹരി, സന്ദീപ് എന്നിവർ പങ്കെടുത്തു.
പത്തനംതിട്ടയിൽ മുൻ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്‌ സൂരജ്, അൻസിൽ അഹമ്മദ് എന്നിവർ പങ്കെടുത്തു.
ഇരവിപേരൂരിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ എസ്‌ രാജീവ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ ദീപ ശ്രീജിത്ത്‌, അനീഷ് കുന്നപ്പുഴ, സി എൻ അച്ചു എന്നിവർ പങ്കെടുത്തു.
അടൂരിൽ സിപിഐ എം അടൂർ ഏരിയ കമ്മിറ്റി അംഗം അഡ്വ. കെ ബി രാജശേഖര കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ മുഹമ്മദ്‌ അനസ്, വിഷ്ണു ഗോപാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്‌ അഖിൽ, വി വിനേഷ് എന്നിവർ പങ്കെടുത്തു.
പെരുനാട് സംസ്ഥാന കമ്മിറ്റിയംഗം ജോബി ടി ഈശോ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയറ്റ് അംഗം ജെയ്സൺ ജോസഫ് സാജൻ, ജില്ലാ കമ്മിറ്റി അംഗം രമ്യ പ്രശാന്ത് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top