27 April Saturday
കെ ഫോൺ

92 ശതമാനം പ്രവര്‍ത്തനം പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
പത്തനംതിട്ട
ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി പ്രവർത്തനം  അതിവേ​ഗം പുരോ​ഗമിക്കുന്നു. ഒപ്റ്റിക്കൽ കേബിൾ ഇടുന്ന ജോലി 92 ശതമാനം പൂർത്തിയായി. ആകെ 154.6 കിലോ മീറ്ററിലാണ് കേബിൾ ഇടേണ്ടത്. ഇതിൽ 143.1 കിലോ മീറ്ററിൽ കേബിൾ സ്ഥാപിച്ചു. 
11 കിലോമീറ്ററിലാണ് ഇനി  കേബിൾ ഇടാനുള്ളത്. അത് ഡിസംബർ പകുതിയോടെ പൂർത്തിയാകും. 1211 ഓഫീസുകളിൽ ഇന്റർനെറ്റ് ലഭ്യമാക്കി. ആകെ 1312 ഓഫീസുകളിലാണ്നെറ്റ് കണക്ഷൻ ആദ്യ ഘട്ടത്തിൽ നൽകാൻ ലക്ഷ്യമിട്ടത്. 
ലക്ഷ്യമിട്ടതിന്റെ 92 ശതമാനം പണിയും പൂർത്തിയായി.  16 പോയിന്റ്സ് ഓഫ് പ്രസൻസിൽ 10 എണ്ണം പൂർത്തിയായി.  ഒരു മാസത്തിനകം ബാക്കിയുള്ളവയും സ്ഥാപിക്കും. ജില്ലയിലെ എല്ലാ മണ്ഡലത്തിലും 140 വീതം വീടുകൾക്ക് ആദ്യഘട്ടത്തിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകും. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ലിസ്‌റ്റ് തയ്യാറാക്കിയിട്ടുണ്ട്. 
സംസ്ഥാനത്തെ നെറ്റ്‌ വർക്ക് ഓപ്പറേഷൻ സെന്റർ കളമശ്ശേരിയിലാണ്.  ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഇതോടെ അതിവേ​ഗത്തിലുള്ള ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകും. ബിപിഎൽ കുടുംബങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട  വീടുകളിലാണ് സൗജന്യനിരക്കിൽ കണക്ഷൻ നൽകുന്നത്.  
എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കണമെന്ന സംസ്ഥാന സർക്കാർ  നയത്തിന്റെ ഭാ​ഗമായാണ്  കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സൗകര്യത്തിന് കെ ഫോൺ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top