09 December Saturday
ആസൂത്രണസമിതി അവലോകനയോഗം

ശുചീകരണം ഒക്‌ടോബർ 
ഒന്നിനും രണ്ടിനും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

 പത്തനംതിട്ട

ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജില്ലയിൽ തീവ്രശുചീകരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ജില്ലാ ആസൂത്രണസമിതി യോഗതീരുമാനം. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി. സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, പൊതുഇടങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ശുചീകരണം നടത്തും. ഒക്ടോബർ 30ന് സ്‌കൂളുകളിൽ ഹരിത അസംബ്ലിയും ശുചിത്വപ്രതിജ്ഞയും സംഘടിപ്പിക്കും. നവംബർ 14ന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വിദ്യാർഥികളുടെ ഹരിതഗ്രാമസഭ സംഘടിപ്പിക്കും. 
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കണം. പൊതുഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ നിരീക്ഷണവും കടുത്ത നടപടിയും ഏർപ്പെടുത്തും. ഒക്ടോബറോടെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതമിത്ര ആപ്പ് പൂർണരീതിയിൽ പ്രവർത്തനസജ്ജമാക്കണം. ബ്ലോക്കുതല നിരീക്ഷണസമിതി രൂപീകരിച്ച് തദ്ദേശസ്ഥാപനതലത്തിലുള്ള ശുചിത്വപ്രഖ്യാപന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്നും എംസിഎഫുകളുടെ നവീകരണപ്രോജക്ടുകൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കലക്ടർ ദിവ്യ എസ് അയ്യർ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ പി രാജേഷ്  കുമാർ, നവകേരളം ജില്ലാ കോർഡിനേറ്റർ ജി അനിൽകുമാർ, ശുചിത്വ മിഷൻ കോർഡിനേറ്റർ ബൈജു ടി പോൾ, നഗരസഭ ചെയർമാൻമാർ, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ക്ലീൻ കേരള കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top