തിരുവല്ല
29, 30 തീയതികളിൽ തിരുവല്ലയിൽ നടക്കുന്ന എൻആർഇജി തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശമറിയിച്ച് സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ നയിച്ച പ്രചരണ ജാഥയ്ക്ക് തിങ്കളാഴ്ച ജില്ലയിലുടനീളം ആവേശകരമായ സ്വീകരണം. രാവിലെ 10ന് മല്ലപ്പള്ളിയിൽ നിന്നാണ് ജാഥ പര്യടനം ആരംഭിച്ചത്.
റാന്നി, ചിറ്റാർ, കോന്നി, ഏഴംകുളം, പള്ളിക്കൽ ആലുംമൂട്, കുളനട, ഇലന്തൂർ, കോഴഞ്ചേരി, ഇരവിപേരൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് 6ന് തിരുവല്ലയിലെ പൊടിയാടിയിൽ സമാപിച്ചു. സ്വീകരണ യോഗങ്ങളിൽ ജാഥാ ക്യാപ്ടൻ എസ് രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി അഡ്വ. ആർ സനൽകുമാർ, പ്രസിഡന്റ് ഭദ്രകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സൗദ രാജൻ, റോയി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സമ്മേളന ഫണ്ട് ജാഥയിൽ ഏറ്റുവാങ്ങി. 27ന് തിരുവല്ലയിൽ വിളംബര ജാഥ സംഘടിപ്പിക്കും.
29ന് രാവിലെ 9.30ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 550 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ഷൈലജ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, എം ബി രാജേഷ്, വീണാ ജോർജ് എന്നിവർ സംബന്ധിക്കും. 30ന് പകൽ 2ന് നാല് കേന്ദ്രങ്ങളിൽ നിന്നും പ്രകടനമാരംഭിക്കും. ഒരു ലക്ഷം പേർ റാലിയിൽ അണിനിരക്കും. മുൻസിപ്പൽ മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..