കോന്നി
ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നടത്തിയ സമര സന്ദേശജാഥ സമാപിച്ചു. പരിസ്ഥിതി ലോല വിഷയത്തിൽ മലയോരജനതയ്‌ക്കൊപ്പമുള്ള ഉറച്ച നിലപാട് ജാഥാ പര്യടനത്തിൽ വ്യക്തമായി.
അരുവാപ്പുലത്താണ് ശനിയാഴ്‌ച പര്യടനം ആരംഭിച്ചത്. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റൻ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, വൈസ് ക്യാപ്റ്റൻമാരായ വർഗീസ് ബേബി, ജിജോ മോഡി, ജാഥ അംഗങ്ങളായ രഘുനാഥ് ഇടത്തിട്ട, പി ആർ ശിവൻകുട്ടി, കോന്നി വിജയകുമാർ, ആർ ഗോവിന്ദ് എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം കല്ലേലി തോട്ടം ജങ്‌ഷനിൽ ഏരിയ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. കല്ലേലി ലോക്കൽ സെക്രട്ടറി എസ് അജിത് അധ്യക്ഷനായി. അരുവാപ്പുലം ലോക്കൽ സെക്രട്ടറി കെ എസ് സന്തോഷ് കുമാർ, ഐരവൺ ലോക്കൽ സെക്രട്ടറി ആശിഷ് ലാൽ, പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, സ്ഥിരം സമിതി അധ്യക്ഷരായ വി ശ്രീകുമാർ, പി സിന്ധു, ഷീബ സുധീർ, സി എൻ ബിന്ദു, റജി ജോർജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..