26 April Friday

ജീവിതശൈലി രോഗപരിശോധന 
ഒരു വർഷത്തിനകം പൂർത്തിയാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
കോഴഞ്ചേരി
സംസ്ഥാനത്ത് മുപ്പത് വയസ്സുകഴിഞ്ഞ മുഴുവൻ പേരുടേയും ജീവിതശൈലി രോഗനിർണയം ഒരു വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ്. ഏതുതരം വൈറസുകളെയും അതിജീവിക്കാൻ വ്യക്തികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഏകാരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള ബ്ലോക്ക്‌ ആരോഗ്യമേളകളുടെ ജില്ലാതല ഉദ്ഘാടനം ഇലന്തൂർ ബ്ലോക്കിൽ ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി.
ദേശീയ ആരോഗ്യസൂചികയിൽ കേരളം ഒന്നാമതാണ്. ആയുർദൈർഘ്യത്തിലും മാതൃ ശിശു മരണനിരക്കിലും സംസ്ഥാനം വികസിത രാജ്യങ്ങളുടെ നിലവാരത്തിലാണ്. എന്നാൽ ജീവിത ശൈലി രോഗങ്ങൾ ഇവിടെ കൂടുതലായുണ്ട്. ഇത് അപകടകരമാണ്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ ജീവിത ശൈലി രോഗങ്ങൾ തടസമാകും. അത്തരം സാഹചര്യത്തിലാണ് മുപ്പത് വയസ്സിനു മുകളിലുള്ള മുഴുവൻ വ്യക്തികളേയും പരിശോധിക്കുന്ന ബഹൃത് പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്.  ഇതിനായി ആദ്യം 140 പഞ്ചായത്തുകളെ തെരഞ്ഞെടുത്തതായും മന്ത്രി വീണാ ജോർജ് പറഞ്ഞു. 
കലക്ടർ ദിവ്യാ എസ് അയ്യർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സാറാ തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ആർ സന്തോഷ്, എസ് ഉഷാകുമാരി, ജോർജ് തോമസ്, മിനി സോമരാജൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി വി അന്നന്മ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഭിലാഷ് വിശ്വനാഥ്, ആതിര ജയൻ, സാം പി തോമസ്, കെ ആർ അനീഷ, വി ജി ശ്രീവിദ്യ, ഐഎസ്എം ഡി എം ഒ ഡോ. പി എസ് ശ്രീകുമാർ, ഹോമിയോ ഡി എം ഒ ഡി ബിജുകുമാർ,  ഇലന്തൂർ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഹിദായത്ത് അൻസാരി എന്നിവർ സംസാരിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജെ ഇന്ദിരാദേവി സ്വാഗതവും ബി ഡി ഒ സി പി രാജേഷ് കുമാർ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top