26 April Friday

ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ നിർമാണ ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

 കോഴഞ്ചേരി 

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിർമിക്കുന്ന പ്രധാന കെട്ടിടമായ ഒ പി - ഡയഗ്‌നോസ്റ്റിക് ബ്ലോക്കിന്റെ നിർമാണ ഉദ്‌ഘാടനം ശനിയാഴ്ച പകൽ 11ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനാകും. 
ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തും.   30.25 കോടിരൂപ ചിലവിൽ 5858 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ മൂന്നു നിലകളിലായാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പുതിയതായി നിർമിക്കുന്ന ഒ പി - ഡയഗ്‌നോസ്റ്റിക് ബ്ലോക്കിന്റെ ബേസ്‌മെന്റ് ഫ്ലോറിലാണ് അവയവ കേന്ദ്രം പ്രവർത്തിക്കുക. 49 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ടാകുമെന്ന്‌ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നിധീഷ് ഐസക് സാമുവേൽ പറഞ്ഞു.  
കാഷ്വാലിറ്റി, എക്സ് റേ, സി റ്റി സ്കാൻ, മൈനർ ഒ റ്റി, ട്രയാജ്, ലബോറട്ടറി, ഇ സി ജി, ഓർത്തോ കൺസൾട്ടേഷൻ എന്നിവ ഏറ്റവും താഴത്തെ നിലയിലാണ്‌ പ്രവർത്തിക്കുക. 
സർജറി, ഇഎൻടി, മെഡിസിൻ, അഡോളസന്റ, എൻസിഡി എന്നിവയുടെ കൺസൾട്ടേഷൻ മുറികൾ, ബ്ലഡ് കളക്ഷൻ, ഫാർമസി, സൈക്യാട്രി പരിശോധന മുറി, സ്പെസിമെൻ കളക്ഷൻ എന്നിവ ഒന്നാം നിലയിലാണ്. നിർമ്മാണ ചുമതല പൊതുമേഖലാ സ്ഥാപനമായ ഹൈറ്റ്സിനാണ്. പതിനഞ്ചു മാസംകൊണ്ട്   പണി പൂർത്തീകരിക്കും. ജില്ലക്ക് പുറത്തു നിന്നും ഡയാലിസിസ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി നൂറുകണക്കിന് രോഗികൾ ദിവസേന ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയുടെ പരിമിതികൾ മനസിലാക്കിയാണ് പുതിയ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top