23 April Tuesday

ഒരു വാഗ്ദാനം കൂടി സഫലമായി; സിന്തറ്റിക് കോർട്ട് ഇനി എഴിക്കാടിന്‌ സ്വന്തം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

എഴിക്കാട്ട് പൂർത്തിയായ അംബേക്കർ ഗ്രാമവികസന പദ്ധതി വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 കോഴഞ്ചേരി

ഒരു വാഗ്ദാനം കൂടി സഫലമായി. ആറൻമുള പഞ്ചായത്തിലെ പ്രഥമ സിന്തറ്റിക് കോർട്ട് ഇനീ എഴിക്കാടിന്‌ സ്വന്തം. വീണാ ജോർജ് എംഎൽഎ യുടെ ശ്രമഫലമായി എഴിക്കാട് പട്ടികജാതി കോളനിയിൽ ആരംഭിച്ച ഒരു കോടി രൂപയുടെ അംബേക്കർ ഗ്രാമവികസന പദ്ധതി പൂർത്തിയായി. ഉദ്ഘാടനം മന്ത്രി എ കെ ബാലൻ നിർവഹിച്ചു. അധ്യക്ഷയായ വീണാ ജോർജ് എംഎൽഎ ശിലാഫലകം  അനാഛാദനവും നിർവഹിച്ചു.
വോളിബോൾ, ഷട്ടിൽ സിന്തറ്റിക് കോർട്ടുകൾ, ഗാലറി, വിശാലമായ സാമൂഹിക പഠനമുറി എന്നിവയുടെ നിർമാണമാണ് പൂർത്തിയായത്. അഞ്ഞൂറിലധികം കുടുബങ്ങൾ അധിവസിക്കുന്ന  പട്ടികജാതി കോളനിയാണ് ഏഴിക്കാട് . ഇവിടെയും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ചെറുപ്പക്കാരുടെ കായിക സ്വപ്നങ്ങൾക്കാണ് ഇതോടെ ചിറകു മുളച്ചത്. പ്രദേശത്തുള്ള പരിമിതമായ സ്ഥലം  ഉപയോഗിച്ചാണ് സിന്തറ്റിക് കളിക്കളം നിർമിച്ചത്.  പ്രദേശത്തെ കമ്മൂണിറ്റി ഹാൾ ആധുനീകരിക്കാനുള്ള പദ്ധതിയും ആരംഭിച്ചു.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.ഓമല്ലൂർ ശങ്കരൻ ,ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിങ്‌  കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  രേഖ അനിൽ , ആറൻമുള പഞ്ചായത്ത് പ്രസിഡന്റ്‌  ഷീജാ ടി ടോജി, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌  അശ്വതി വിനോജ്, പഞ്ചായത്ത് ക്ഷേമകാര്യ ഉപസമിതി ചെയർപേഴ്സൺ ഉഷാ രാജേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ശ്രീനി ചാണ്ടിശ്ശേരി, ബിജു വർണ്ണശാല, വിൽസി ബാബു, വി കെ ബാബുരാജ്, പി കെ സത്യവ്രതൻ, എസ് സി പ്രമോട്ടർ ആരതി എന്നിവർ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ ആർ രഘു സ്വാഗതവും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ജി എസ് ബിജി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top