25 April Thursday

ഇഎംഎസ് സഹ. ആശുപത്രി രണ്ടാം വാര്‍ഷികം 28ന്

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

ഇലന്തൂരിലെ ഇഎംഎസ് സഹകരണ ആശുപത്രി

 പത്തനംതിട്ട

സഹകരണ മേഖലയിൽ മികച്ച രീതിയിൽ  പ്രവർത്തിക്കുന്ന ഇലന്തൂരിലെ ഇഎംഎസ് സഹകരണ ആശുപത്രി രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. രണ്ടാം വാർഷിക ആഘോഷം 28ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി ചെയർമാൻ  പ്രൊഫ.  ടി കെ ജി നായർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
വാർഷികത്തോടനുബന്ധിച്ച് ക്യാൻസർ അവബോധന ക്ലാസും നടത്തുന്നു. സഹകരണ ആശുപത്രിയിൽ  രാവിലെ 10നാണ് ആഘോഷം.  ആശുപത്രി ഡയറക്ടർ  കെ പി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തും. 11.30ന് നടക്കുന്ന  ക്യാൻസർ അവബോധ ക്ലാസിൽ ജില്ലാ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. കെ ജി ശശിധരൻ പിള്ള  ക്ലാസ്സെടുക്കും.
വളരെ കുറഞ്ഞ ചെലവിൽ സാധാരണക്കാരന് ആശ്രയിക്കാവുന്ന ചികിത്സാ സംവിധാനമായി ഇഎംഎസ് സഹകരണ ആശുപത്രി കുറഞ്ഞ സമയത്തിനകം മാറിയതായി ചെയർമാൻ  പറഞ്ഞു.  മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അടക്കം സങ്കീർണമായ ശസ്ത്രക്രിയകൾ കുറഞ്ഞ ചെലവിൽ നടത്തിക്കൊടുക്കാൻ ആശുപത്രിക്ക് കഴിഞ്ഞിട്ടുണ്ട്. വിദഗ്ധരായ ഡോക്ടർമാരടങ്ങുന്ന ഒമ്പത് വിഭാഗങ്ങളാണ് നിലവിലുള്ളത്.
യൂറോളജി, നെഫ്രോളജി,  എൻ സി ഡി (നോൺ കമ്യൂണിക്കബിൾ ഡിസീസ്) എന്നീ ഡിപ്പാർട്ട്മെന്റുകളും ഉടൻ  ആരംഭിക്കും. ചുരുളിക്കോട്   സ്വന്തമായി വാങ്ങിയ  സ്ഥലത്ത് അത്യാധുനിക സംവിധാനത്തോടെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കാൻ അനുമതിക്കായി  സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ചെയർമാൻ  പറഞ്ഞു. അടുത്ത അധ്യയന വർഷം  നഴ്സിങ്  കോളേജ്  തുടങ്ങി ആദ്യ പ്രവേശന‌ നടപടികൾക്കും ശ്രമം തുടങ്ങി.  ആശുപത്രി വൈസ് ചെയർമാൻ പി കെ ദേവാനന്ദൻ, സെക്രട്ടറി അലൻ മാത്യു തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top