20 April Saturday

ലഹരിയില്ലാ തെരുവ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
അടൂർ 
ജില്ലാ എക്സൈസ് വിമുക്തി മിഷന്റെയും മറ്റ് വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ അടൂർ പുതിയ പാലത്തിന് സമീപം സംഘടിപ്പിച്ച 'ലഹരിയില്ലാ തെരുവ്' ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു. കേരളത്തിലെ ഓരോ തെരുവുകളും ലഹരി മുക്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു. 
ഗവ. എൽപിഎസ് ചൂരക്കോട്, ഗവ. യുപി സ്‌കൂൾ അടൂർ, തട്ട എൻഎസ്എസ് എച്ച്എസ്എസ്, അടൂർ സെന്റ് മേരീസ് എംഎംജി എച്ച്എസ്എസ്, പറക്കോട് അമൃത ബോയ്സ് എച്ച്എസ്, അമൃത ഗേൾസ് എച്ച്എസ്, അടൂർ ഹോളി ഏയ്ഞ്ചൽസ്‌ എന്നീ സ്‌കൂളുകളിലെ കുട്ടികളും പറന്തൽ മാർ ക്രിസ്റ്റോസ്റ്റം കോളജ്, അടൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസ്, അടൂർ എസ്എൻഐടി എന്നീ കോളജുകളിലെ വിദ്യാർഥികളും അടൂർ തപസ്യ കലാക്ഷേത്രം നൃത്ത വിദ്യാലയത്തിലെ കുട്ടികളും കലാപരിപാടികൾ അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ, ഡെപ്യുട്ടി എക്സൈസ് കമീഷണർ വി എ പ്രദീപ്, അടൂർ ആർഡിഒ എ തുളസീധരൻ പിള്ള, അടൂർ ഡിവൈഎസ്പി വി ബിനു, നഗരസഭ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, വാർഡ് കൗൺസിലർ റോണി പാണംതുണ്ടിൽ, വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, കുടുംബശ്രീ ജൻഡർ ഡിപിഎം അനൂപ, ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ, സിഡിഎസ് ചെയർപേഴ്സൺ എം വി വത്സലകുമാരി, അസി. എക്സൈസ് കമ്മീഷണർ രാജീവ് ബി നായർ, അടൂർ എക്സൈസ് സിഐ കെ പി മോഹൻ, കവി അടൂർ രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top